> Digital Certificates -The national collection of academic | :

Digital Certificates -The national collection of academic

ഉന്നത വിദ്യാഭ്യാസത്തിനും ജോലിക്കുമൊക്കെ വേണ്ടി എസ്എസ്എല്‍സി അടക്കമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകൾ സാക്ഷ്യപ്പെടുത്താൻ ഗസറ്റഡ് ഉദ്യോഗസ്ഥരുടെ മുന്നില്‍  നിന്നിട്ടില്ലാത്തവര്‍ ചുരുക്കമായിരിക്കും. ഈ ഗസറ്റഡ് അറ്റസ്റ്റേഷനേക്കാൾ മെനക്കേടാണ് സര്‍ട്ടിഫിക്കറ്റുകളും മറ്റും ചിതലരിക്കാതെ, മഴയും മഞ്ഞും വെയിലും തീയുമേല്‍ക്കാതെ ഭദ്രമായി സൂക്ഷിക്കുകയെന്നത്. സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടമായിട്ട് ഡ്യൂപ്ലിക്കേറ്റ് സംഘടിപ്പിക്കാന്‍ നെട്ടോട്ടമോടിയവരും നിരവധി.
എന്നാല്‍ ഇനി അത്തരം പൊല്ലാപ്പുകളൊന്നുമില്ല. അച്ചടിച്ച രൂപത്തിലുള്ള വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും രേഖകളും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ക്കു പരിഹാരമായി ദേശീയ അക്കാദമിക ശേഖരം (National Academic Depository) എന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഉടനെത്തുന്നു. കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ ഈ പുതിയ സംരംഭം 2017ല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. 2016 ലെ കേന്ദ്ര ബജറ്റില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു.
കേന്ദ്ര ഗവണ്‍മെന്റിന്റെ ഇ-ഗവേണന്‍സ് സംരംഭങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന എന്‍എസ്ഡിഎല്‍ ഡേറ്റ മാനേജ്‌മെന്റ് ലിമിറ്റഡിനാണ് (എന്‍ഡിഎംഎല്‍) ദേശീയ അക്കാദമിക ശേഖരത്തിന്റെ നിര്‍മാണ, നടത്തിപ്പു ചുമതല. സര്‍ട്ടിഫിക്കറ്റുകള്‍ അടക്കമുള്ള അക്കാദമിക രേഖകള്‍ ഡിജിറ്റലായി നല്‍കാനും സൂക്ഷിക്കാനും ആവശ്യമുള്ളപ്പോള്‍ ലഭ്യമാക്കാനും ഓണ്‍ലൈനായി പരിശോധിക്കാനുമുള്ള സംവിധാനമാണ് ദേശീയ അക്കാദമിക ശേഖരം അഥവാ എന്‍എഡി.
സുരക്ഷിതമായ ഓണ്‍ലൈന്‍ പ്രക്രിയയിലൂടെ സര്‍വകലാശാലകള്‍ക്കും വിവിധ ബോര്‍ഡുകള്‍ക്കും അവരുടെ അക്കാദമിക സര്‍ട്ടിഫിക്കറ്റുകള്‍ ഈ ശേഖരത്തിലേക്ക് ഉള്‍പ്പെടുത്താം. സര്‍ട്ടിഫിക്കറ്റ് ഉടമയ്ക്ക് തന്റെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ഈ സര്‍ട്ടിഫിക്കറ്റുകള്‍ എന്‍എഡിയില്‍ നിന്നെടുക്കാം. എന്‍എഡി സംവിധാനത്തില്‍ റജിസ്റ്റര്‍ ചെയ്യുന്ന സര്‍ട്ടിഫിക്കറ്റ് ഉടമയ്ക്ക്  ആവശ്യമുള്ളപ്പോള്‍ ഈ രേഖകള്‍ തന്റെ അനുമതിയോടെ മറ്റു സ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കാം. ഉന്നതവിദ്യാഭ്യാസത്തിനോ ജോലി ആവശ്യങ്ങള്‍ക്കോ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായിത്തന്നെ സമർപ്പിക്കാം.
തങ്ങളുടെ സ്ഥാപനത്തിലേക്കു പ്രവേശനം നേടുന്നയാളിന്റെ സർട്ടിഫിക്കറ്റുകൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തൊഴിലുടമകള്‍ക്കും ബാങ്കുകള്‍ക്കും സർക്കാർ വകുപ്പുകൾക്കും മറ്റും ഓൺലൈനായിത്തന്നെ പരിശോധിക്കാനും എന്‍എഡി സംവിധാനം ഉപയോഗപ്പെടുത്താം. ഈ സ്ഥാപനങ്ങളുടെ വെരിഫിക്കേഷന്‍ അപേക്ഷയിന്മേല്‍ സര്‍ട്ടിഫിക്കറ്റ് ഉടമയുടെ  അനുമതിയോടെ മാത്രമേ എന്‍എഡി തുടര്‍ നടപടി സ്വീകരിക്കൂ. ഇത്തരത്തില്‍ അക്കാദമിക രേഖകള്‍ ഡിജിറ്റലാക്കുന്നതു വഴി വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ നിര്‍മാണം അടക്കമുള്ള നിയമലംഘനങ്ങൾ തടയാൻ  കഴിയും.

1 comments:

takesurvey said...

is the official gateway to take Marks feedback Survey and win validation code. In fact, through the Marks Customer Satisfaction Survey, Marks is inviting its loyal customers to share their loyal feedback and reviews based on their last visit experience.

click here.....https://surveyexpert.info/

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder