> SSLC 2017 -Valuation Application are invited | :

SSLC 2017 -Valuation Application are invited

SSLC Valuationന് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ മൂന്ന് മുതല്‍ 12 വരെയും 17 മുതല്‍ 21 വരെയും രണ്ട് ഘട്ടങ്ങളായാണ് ഈ വര്‍ഷത്തെ വാല്യുവേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
പത്താം ക്ലാസില്‍ പഠിപ്പിക്കുന്ന ഗവ./എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ പ്രധാനാധ്യാപകര്‍ക്ക് നിശ്ചിത മാതൃകയില്‍ അപേക്ഷ സമര്‍പ്പിക്കണം. 
സ്കൂള്‍  തലത്തില്‍ ഫെബ്രുവരി 20 വരെ ലഭിക്കുന്ന അപേക്ഷകള്‍ പ്രധാനാധ്യാപകര്‍ HM Login ആയി പ്രവേശിച്ച് iExaMS സൈറ്റില്‍ ഉള്‍പ്പെടുത്തണം.(ഫെബ്രുവരി 15 മുതല്‍ പ്രഥമാധ്യാപകര്‍ക്ക് iExaMS ല്‍ എച്ച്. എം ലോഗിന്‍ വഴി അപേക്ഷാ വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷകള്‍ സമര്‍പ്പിച്ചശേഷം കണ്‍ഫോം ബട്ടണില്‍ ക്ലിക് ചെയ്ത് പൂര്‍ത്തിയാക്കണം. അവസാന തീയതി ഫെബ്രുവരി 22. ഫെബ്രുവരി 25 മുതല്‍ പോസ്റ്റിംഗ് ഓര്‍ഡര്‍ ഡൗണ്‍ലോഡ് ചെയ്യാം)
54 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. ഇംഗ്ലീഷ്,  സോഷ്യല്‍ സയന്‍സ്, ഗണിതം ഇവക്ക് ഓരോ സോണിലും രണ്ട് ക്യാമ്പുകള്‍ വീതം. ബയോളജിക്ക് North & South Zoneകളില്‍ രണ്ട് ക്യാമ്പ് വീതവുമുണ്ടാകും
അധ്യാപകരുടെ കുറവുള്ള Physics,Chemistry, Biology and English എന്നീ വിഷയങ്ങളില്‍ യോഗ്യരായ എല്ലാ അധ്യാപകരും അപേക്ഷിക്കേണ്ടതാണെന്നും എന്നാലിവര്‍ക്ക് അവരുടെ സോണിലെ ഏത് ക്യാമ്പ് തിരഞ്ഞെടുക്കുന്നതിനുനവസരം ലഭിക്കും
Additional Chief Examiner and Assistant Examiners ആയി ലഭിക്കുന്ന എല്ലാ അപേക്ഷകളും പ്രധാനാധ്യാപകര്‍ iExaMS സൈറ്റില്‍ ഉള്‍പ്പെടുത്തണം.
Govt School അദ്ധ്യാപകര്‍ക്ക് ഒരു വര്‍ഷത്തെ സര്‍വീസും എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് ഒരു വര്‍ഷത്തെ Approved Service ഉം ഉണ്ടായിരിക്കണം
കുറഞ്ഞത് 15 വര്‍ഷത്തെ സര്‍വീസുള്ളവര്‍ക്ക് മാത്രമേ Additional Chief ആയി അപേക്ഷിക്കാനാവു. ഫിസിക്സ്. കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 10 വര്‍ഷവും ഇംഗ്ലീഷിന് 8 വര്‍ഷവും മതി .
English, Physics, Chemistry, Biology വിഷയങ്ങള്‍ക്ക് എല്ലാ അധ്യാപകരും അപേക്ഷിച്ചു എന്നുറപ്പ് വരുത്തേണ്ടത് പ്രധാനാധ്യാപകരുടെ ചുമതലയാണെന്ന് സര്‍ക്കലറില്‍ പറയുന്നു.
പ്രധാനാധ്യാപകര്‍ക്ക് ലഭിക്കുന്ന പ്രിന്റൗട്ടുകള്‍ സ്കൂളുകളില്‍ തന്നെ സൂക്ഷിച്ചാല്‍ മതി.
ആദ്യം പ്രസിദ്ധീകരിച്ചതില്‍ നിന്നും വ്യത്യസ്ഥമായി കെമിസ്ട്രി വാല്യുവേഷന്‍ ക്യാമ്പില്‍ (central Zone) മാറ്റമുണ്ട് GBHSS Manjeri ആണ് പുതിയ വാല്യുവേഷന്‍ ക്യാമ്പ് .
Valuation Online Application: ഈ വര്‍ഷത്തെ SSLC Valuationന് ഓണ്‍ലൈനായി പ്രധാനാധ്യാപകര്‍ iExAMS സൈറ്റില്‍ അപേക്ഷിക്കുന്നതിനുള്ള ലിങ്ക് ഇന്ന് വൈകുന്നേരത്തോടെ Active ആകുമെന്ന് പരീക്ഷാഭവന്‍ അറിയിച്ചു. അധ്യാപകര്‍ നിശ്ചിതമാതൃകയില്‍ നല്‍കുന്ന അപേക്ഷകള്‍ പ്രധാനാധ്യാപകര്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. സയന്‍സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ എല്ലാ അധ്യാപകരും നിര്‍ബന്ധമായി അപേക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം.
Hall Ticket :- ഈ വര്‍ഷം എസ് എസ് എല്‍ സി പരീക്ഷ എഴുതുന്ന റഗുലര്‍ വിദ്യാര്‍ഥികളുടെ ഹാള്‍ ടിക്കറ്റുകള്‍ iExAMS സൈറ്റില്‍ HM Login വഴി പ്രവേശിച്ച് Pre-Examination Menuവിലെ Hall Ticket-> Hall Ticket(Regular) വഴി ഡൗണ്‍ലോഡ് ചെയ്യാം
Cancellation :- SSLC പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത് A Listല്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ Cancel ചെയ്യുന്നതിനും ഇപ്പോള്‍ അവസരം ഉണ്ട്. Pre-Examination -> Cancellation -> Apply for Cancellation എന്ന ക്രമത്തില്‍ പ്രവേശിച്ചാല്‍ ലഭിക്കുന്ന ജാലകത്തില്‍ ക്യാന്‍സല്‍ ചെയ്യാനുദ്ദേശിക്കുന്ന വിദ്യാര്‍ഥിയുടെ രജിസ്റ്റര്‍ നമ്പര്‍ നല്‍കി Proceed നല്‍കുമ്പോള്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ജാലകം ലഭിക്കും. ഇവിടെ School file no., Reason For Cancellation എന്നിവ നല്‍കി രക്ഷിതാവ് നല്‍കിയ അപേക്ഷയുടെ Scanned Copy അപ്‌ലോഡ് ചെയ്യണം. Candidate നെ Remove ചെയ്തതാണെങ്കില്‍ ആ തീയതിയും അതിനുള്ള കാരണവും തുടര്‍ന്നുള്ള ബോക്സുകളില്‍ രേഖപ്പെടുത്തണം. ഈ വര്‍ഷത്തെ IT പരീക്ഷ എഴുതിയോ എന്നതിന് അനുയോജ്യമായ ഉത്തരവും നല്‍കി അതിന് താഴെയുള്ള ചെക്ക് ബോക്സില്‍ ടിക്ക് ചെയ്ത് അതിന് താഴെയുള്ള പച്ച ബട്ടണില്‍ അമര്‍ത്തുന്നതോടെ അപേക്ഷ സമര്‍പ്പിക്കപ്പെടും.
Grace Mark:-SSLC വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്കിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി ഇപ്പോള്‍ നല്‍കാവുന്നതാണ്. HM Login ആയി പ്രവേശിച്ചതിന് ശേഷം Pre-Examination Menuവിലെ Grace Mark Entry എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തുറന്ന് വരുന്ന ജാലകത്തില്‍ കുട്ടിയുടെ രജിസ്റ്റര്‍ നമ്പര്‍ നല്‍കി കുട്ടിയെ തിരഞ്ഞെടുക്കുക. Event Attended എന്നതില്‍ നിന്നും ഗ്രേസ് മാര്‍ക്കിന് അര്‍ഹമായ ഇനം തിരഞ്ഞെടുക്കണം. ഒന്നില്‍ കൂടുതല്‍ ഇനങ്ങളില്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുണ്ടെങ്കില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടുന്ന ഇനമായിരിക്കണം തിരഞ്ഞെടുക്കേണ്ടത്. തുടര്‍ന്ന് തുറന്ന് വരുന്ന ബോക്സില്‍ ആ ഇനത്തില്‍ ലഭിച്ച Grade/Score എന്നിവ ഉള്‍പ്പെടുത്തി സേവ് ചെയ്യുക. എല്ലാ വിദ്യാര്‍ഥികളുടെയും ഗ്രേസ് മാര്‍ക്ക് എന്‍ട്രി പൂര്‍ത്തിയായതിന് ശേഷം ഇതിന് ചുവടെയുള്ള Generate Report എന്ന ലിങ്കിലൂടെ ലഭിക്കുന്ന പ്രിന്റൗട്ട് ബന്ധപ്പെട്ട അധികാരികള്‍ക്ക് സമര്‍പ്പിക്കുന്നതിനായി സൂക്ഷിക്കുക.
Downloads
SSLC Examination 2017- Valuation Notification
SSLC Examination 2017-Valuation Camps
SSLC Examination 2017-Valuation Application Form
SSLC Examination 2017- Valuation Instructions

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder