> HSE/VHSE Single Window Admission | :

HSE/VHSE Single Window Admission

ഏകജാലക സംവിധാനത്തിലൂടെ ഹയര്‍സെക്കണ്ടറി പ്ലസ് വണ്‍ പ്രവേശനത്തിനുളള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുവാനുളളള സൗകര്യം  വെബ്‌സൈറ്റില്‍ (www.hscap.kerala.gov.in) ലഭ്യമാണ്. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയുടെ രണ്ട് പേജുളള പ്രിന്റൗട്ടും അനുബന്ധ രേഖകളും ജില്ലയിലെ ഏതെങ്കിലും ഒരു സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ വെരിഫിക്കേഷന് സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി മേയ് 22 ആണ്. ഓണ്‍ലൈനായി അപേക്ഷ അന്തിമമായി സമര്‍പ്പിച്ച ശേഷം ഏതെങ്കിലും തരത്തിലുളള തെറ്റുകള്‍ കണ്ടെത്തിയാല്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും വെരിഫിക്കേഷന് വേണ്ടി സമര്‍പ്പിച്ച സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ അറിയിച്ച് തിരുത്താം അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുവാന്‍ കമ്പ്യൂട്ടര്‍ ലാബ്/ഇന്റര്‍നെറ്റ് സൗകര്യവും മറ്റു മാര്‍ഗനിര്‍ദേശങ്ങളും നല്‍കാന്‍ സ്‌കൂള്‍തലത്തില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/ എയ്ഡഡ് ഹയര്‍സെക്കന്ററി സ്‌കൂളുകളിലും അതത് പ്രിന്‍സിപ്പല്‍മാരുടെ നേതൃത്വത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.
വി.എച്ച്.എസ്.ഇ പ്രവേശനം: മെയ് ഒൻപത് മുതല്‍ അപേക്ഷിക്കാം
2017-18-ലെ ഒന്നാംവര്‍ഷ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് ഏകജാലക സംവിധാനത്തിലൂടെ മെയ് ഒൻപത് മുതല്‍ www.vhscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അപ്ലൈ ഓണ്‍ലൈന്‍ ലിങ്കിലൂടെ അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷ നല്‍കി അതിന്റെ പ്രിന്റ് ഔട്ടും അപേക്ഷാഫോമിന്റെ വിലയായ ഇരുപത്തിയഞ്ച് രൂപയും അടുത്തുള്ള ഏതെങ്കിലും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമര്‍പ്പിച്ച് അക്‌നോളജ്‌മെന്റ് കൈപ്പറ്റാം. അച്ചടിച്ച അപേക്ഷാഫോറവും പ്രോസ്‌പെക്ടസും എല്ലാ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നും മെയ് 12 മുതല്‍ ഇരുപത്തിയഞ്ച് രൂപ നല്‍കി വാങ്ങാം. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ അച്ചടിച്ച അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല.പൂരിപ്പിച്ച അപേക്ഷകള്‍ മെയ് 22ന് മുമ്പ് ഏതെങ്കിലും ഒരു വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമര്‍പ്പിക്കണം. ഒറ്റ അപേക്ഷാഫോറത്തില്‍ തന്നെ എല്ലാ ജില്ലയിലെ സ്‌കൂളുകളിലേക്കും അപേക്ഷ സമര്‍പ്പിക്കാം. സംസ്ഥാനത്തെ 389 വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പരിഷ്‌ക്കരിച്ച 34 വൊക്കേഷണല്‍ കോഴ്‌സിലെ 1097 ബാച്ചുകളിലേക്കാണ് ഏകജാലക സംവിധാന പ്രകാരം പ്രവേശനം നടക്കുന്നത്. അപേക്ഷകള്‍ പൂരിപ്പിക്കുന്നതിനുള്ള സഹായം നല്‍കുന്നതിനും കോഴ്‌സുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും എല്ലാ സ്‌കൂളുകളിലും ഹെല്‍പ് ഡസ്‌ക്കുകള്‍ രൂപീകരിച്ചിട്ടുണ്ട്.
Higher Secondary Plus One Single Window Admission
ഏകജാലക സംവിധാനം വഴി ഹയര്‍ സെക്കന്‍ഡറി പ്രവേശനം നേടാനുള്ള യോഗ്യത എന്താണ്?
SSLC യോ മറ്റ് പരീക്ഷാ ബോര്‍ഡുകള്‍ നടത്തിയ തുല്യമായ പരീക്ഷയോ വിജയിച്ചിട്ടുള്ളവര്‍ക്ക് ഏകജാലക പ്രവേശനത്തിനായി അപേക്ഷിക്കാം.
CBSE സിലബസ്സില്‍ നിന്നും വരുന്നവര്‍ CBSE ബോര്‍ഡ് നടത്തിയ പരീക്ഷയില്‍ പങ്കെടുത്തവരായിരിക്കണം. സ്കൂള്‍തല പരീക്ഷ എഴുതിയവര്‍ക്ക് ആദ്യ ഘട്ടത്തില്‍ അപേക്ഷിക്കാന്‍ അര്‍ഹതയില്ല.
പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതെങ്ങനെ?
അപേക്ഷ നല്‍കുന്നത് ഓണ്‍ലൈന്‍ രീതിയിലാണ്. ഹയര്‍ സെക്കന്‍ഡറി വകുപ്പിന്‍റെ അഡ്മിഷന്‍ പോര്‍ട്ടല്‍ ആയ HSCAPല്‍ അപേക്ഷ സമര്‍പ്പിക്കാം.അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിച്ച ശേഷം പ്രിന്‍റൗട്ട് രേഖകള്‍ സഹിതം ജില്ലയിലെ ഏതെങ്കിലും ഒരു സര്‍ക്കാര്‍ എയിഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അപേക്ഷാ ഫീസായ 25 രൂപ സഹിതം സമര്‍പ്പിക്കണം.അവിടെ നിന്നും ലഭിക്കുന്ന അക്നോളജ്മെന്‍റ് സ്ലിപ് സൂക്ഷിക്കേണ്ടതാണ്. ഓണ്‍ലൈന്‍ അപേക്ഷ നല്‍കുന്നതിനുള്ള ഹെല്‍പ് ഫയല്‍ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
കേരളത്തിലെ എല്ലാ ജില്ലയിലേക്കും ഒരൊറ്റ അപേക്ഷ നല്‍കിയാല്‍ മതിയോ?
പോരാ. ഒന്നിലധികം ജില്ലകളിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ പ്രവേശനം തേടുന്നവര്‍ ഓരോ ജില്ലയിലേക്കും പ്രത്യേകം പ്രത്യേകം അപേക്ഷ നല്‍കേണ്ടതാണ്.ജില്ലയ്ക്ക് പുറത്തുള്ളവര്‍ പ്രിന്‍റൗട്ട് ബന്ധപ്പെട്ട ജില്ലയിലെ തിരഞ്ഞെടുത്ത സ്കൂള്‍ പ്രിന്‍സിപ്പലിന് തപാലില്‍ അയച്ചോ/നേരിട്ടോ കൊടുക്കേണ്ടതാണ്. അപേക്ഷാ ഫീസ് നേരിട്ടോ/DD ആയോ നല്‍കാം.(അപേക്ഷ നേരിട്ട് നല്‍കാന്‍ കഴിയാത്തവര്‍ മാത്രം DD ഉപയോഗിക്കുക അപ്പോള്‍
Mode of Application Fee Payment  മാറ്റം വരുത്തണം(by Demand Draft ).അപേക്ഷ സ്കൂളില്‍ നേരിട്ട് നല്‍കുന്നവര്‍ Cash paid to school എന്നും നല്‍കണം )
ഒരു ജില്ലയില്‍ ഒന്നില്‍ കൂടുതല്‍ അപേക്ഷ നല്‍കണോ?
യാതൊരു കാരണവശാലും ഒരു ജില്ലയിലേക്ക് ഒന്നില്‍ കൂടുതല്‍ അപേക്ഷകള്‍ മെറിറ്റ് സീറ്റിനായി സമര്‍പ്പിക്കാന്‍ പാടില്ല.
അപേക്ഷയുടെ പ്രിന്‍റൗട്ട് സമര്‍പ്പിക്കുമ്പോള്‍ എന്തെല്ലാം ഡോക്യൂമെന്‍റസ്
നല്‍കണം?

മാര്‍ക്ക് ലിസ്റ്റില്‍ ഇല്ലാത്ത ഏതെങ്കിലും വിവരങ്ങള്‍ നല്‍കി ആനുകൂല്യങ്ങള്‍ അവകാശപ്പെടുന്നുണ്ടെങ്കില്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സ്വയം സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
ഓണ്‍ലൈന്‍ ആയി നല്‍കിയ അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താന്‍ സാധിക്കുമോ?
സാധിക്കും.തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ പ്രവേശനം റദ്ദ് ചെയ്യുന്നതായിരിക്കും. അതിനാല്‍ അപേക്ഷയിലെ വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തേണ്ടതാണ്.അഡ്മിഷന്‍ പോര്‍ട്ടലില്‍ അപേക്ഷയിലെ വിവരങ്ങള്‍പരിശോധിക്കാന്‍ അവസരം ലഭിക്കും. തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ പ്രിന്‍റൗട്ട് സമര്‍പ്പിച്ച സ്കൂളിലെ പ്രിന്‍സിപ്പളിനെ രേഖാമൂലം അറിയിച്ച് തിരുത്തലുകള്‍ വരുത്താവുന്നതാണ്.
ഹയര്‍ സെക്കന്‍ഡറി പഠനത്തിന് എത്ര കോമ്പിനേഷനുകള്‍ ഉണ്ട്?
സയന്‍സ്, ഹ്യൂമാനിറ്റീസ്, കോമേഴ്സ് എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളായി ഹയര്‍ സെക്കന്‍ഡറി പഠനത്തിന് 45 കോമ്പിനേഷന്‍ ഉണ്ട്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പായി താല്പര്യമുള്ള കോമ്പിനേഷന്‍,ലഭ്യമായ സ്കൂള്‍ എന്നിവ മുന്‍ഗണനാ ക്രമത്തില്‍ എഴുതി വെയ്ക്കുക.ഒരു വിദ്യാര്‍ത്ഥിക്ക് എത്ര ഓപ്ഷന്‍ വേണമെങ്കിലും നല്‍കാവുന്നതാണ്.
പ്രവേശന മാനദണ്ഡം എന്താണ്?
ഓരോ വിദ്യാര്‍ത്ഥിയുടെയും WGPA (Weighted Grade Point Average)
കണക്കാക്കിയാണ് പ്രവേശനത്തിനുള്ള അര്‍ഹത നിശ്ചയിക്കുന്നത്.ഹയര്‍ സെക്കന്‍ഡറി പഠനത്തിന് വിദ്യാര്‍ത്ഥി തെരഞ്ഞെടുക്കുന്ന വിഷയ കോമ്പിനേഷന്‍ അനുസരിച്ചു യോഗ്യത പരീക്ഷയിലെ ചില വിഷയങ്ങള്‍ക്ക് വെയിറ്റേജ് ലഭിക്കും. 

പ്രവേശനത്തിന് റാങ്ക് കണക്കാക്കുമ്പോള്‍ബോണസ്പോയിന്‍റ് നല്‍കാറുണ്ടോ?
ഉണ്ട് .
ട്രയല്‍ അലോട്ട്മെന്‍റ് എന്തിന്?
ഏകജാലക പ്രവേശനത്തിന് വിദ്യാര്‍ത്ഥി അപേക്ഷിച്ച സ്കൂള്‍/കോമ്പിനേഷന്‍ ഓപ്ഷനുകള്‍ അവയുടെ റാങ്കടിസ്ഥാനത്തില്‍ ട്രയല്‍ അലോട്ട്മെന്‍റില്‍ പ്രദര്‍ശിപ്പിക്കും.അപേക്ഷകരായ വിദ്യാര്‍ത്ഥികള്‍ക്ക് അവസാനവട്ട പരിശോധനയും തിരുത്തലുകളും വരുത്തുന്നതിനാണ് ട്രയല്‍ അലോട്ട്മെന്‍റ് നടത്തുന്നത്.അപേക്ഷകന് തെരെഞ്ഞെടുത്ത സ്കൂളും കോമ്പിനേഷനും ഈ ഘട്ടത്തിലും തിരുത്താവുന്നതാണ്. പിന്നീട് അവസരം ഉണ്ടാകില്ല. പ്രിന്‍റൗട്ട് സമര്‍പ്പിച്ച സ്കൂളില്‍ തന്നെയാണ് തിരുത്തല്‍ അപേക്ഷ നല്‍കേണ്ടത്.
മുഖ്യ അലോട്ട്മെന്‍റ് പ്രക്രിയ
രണ്ട് അലോട്ട്മെന്‍റ് അടങ്ങുന്നതാണ് മുഖ്യ അലോട്ട്മെന്‍റ് പ്രക്രിയ. വിദ്യാര്‍ത്ഥി നല്‍കിയ ഒന്നാം ഓപ്ഷന്‍ തന്നെ ലഭിച്ചെങ്കില്‍ ഫീസ് അടച്ച് സ്ഥിര പ്രവേശന നേടാം.താഴ്ന്ന ഓപ്ഷന്‍ ആണ് ലഭിച്ചതെങ്കില്‍ ഫീസ് നല്‍കാതെ താല്‍ക്കാലിക പ്രവേശനവും നേടാം. മുഖ്യ അലോട്ട്മെന്‍റ് പ്രക്രിയ അവസാനിക്കുമ്പോള്‍ താല്‍ക്കാലിക പ്രവേശനത്തില്‍ തുടരുന്നവരും ഫീസ് നല്‍കി സ്ഥിര പ്രവേശനം നേടണം. എന്നാല്‍ അലോട്ട്മെന്‍റ് ലഭിച്ചിട്ടും നിശ്ചിത സമയപരിധിക്കുള്ളില്‍ പ്രവേശനം നേടാത്ത അപേക്ഷകരെ തുടര്‍ന്നുള്ള അലോട്ട്മെന്‍റുകളില്‍ പരിഗണിക്കില്ല.അവരുടെ അവസരവും നഷ്ടപ്പെടും. കൂടുതല്‍ അറിവിന് പ്രോസ്പെക്ട്സ് വായിക്കാം.
മുഖ്യ അലോട്ട്മെന്‍റ് പ്രക്രിയ അവസാനിച്ച ശേഷം സപ്പ്ളിമെന്‍ററി അലോട്ട്മെന്‍റ്/സ്കൂള്‍ കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്മെന്‍റ് എന്നിവയും ഉണ്ടാകും. അഡ്മിഷന്‍ പോര്‍ട്ടല്‍ യഥാസമയം പരിശോധിച്ച് അറിയിപ്പുകള്‍ ശ്രദ്ധിക്കേണ്ടതാണ്.
ഏകജാലക പ്രവേശനത്തിലൂടെ ഹയര്‍ സെക്കണ്ടറി പ്രവേശനം കാത്ത് നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ തീര്‍ച്ചയായും പ്രോസ്പെക്ട്സ് വായിക്കേണ്ടതാണ്. അഡ്മിഷന്‍ പ്രക്രിയ വിശദമായി ഇതില്‍ ലഭ്യമാണ്. താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ നിന്നും പ്ലസ് വണ്‍ ഏകജാലക പ്രവേശനവുമായി ബന്ധപ്പെട്ട് സ്കൂളുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉപകാരപ്രദമായവ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
Downloads
Higher Secondary Single Window Admission Portal -HSCAP
District wise School list
VHSE Single Window Admission Portal-VHSCAP
Prospectus for Single Window Admission 2017-2018
First Year Admission -Instruction to all Principals
Instruction for Viewing Last Rank
Single Window Admission Schedule & Seat Details
View  Last Rank & WGPA
VIEW  PROSPECTUS
Online WGPA Calculator
How to fill Single Window  Application  -Help file
State, District, Taluk and LSGD Codes
All School Codes
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതെങ്ങനെ..?
How to Apply Online (PDF)



0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder