> SAMAGRA | :

SAMAGRA

ICT അധിഷ്ടിത പഠനം ഫലപ്രദമായി വിദ്യാലയങ്ങളില്‍ നടത്തുമ്പോള്‍ ആവശ്യമായ വിഭവങ്ങള്‍ കണ്ടെത്തുന്നതിനും അവ പങ്ക് വെക്കുന്നതിനുമായി ഐ ടി സ്കൂള്‍ തയ്യാറാക്കിയ സമഗ്ര എന്ന പേരിലുള്ള E-Resourse Management System. ഈ പോര്‍ട്ടലില്‍ പ്രവേശിക്കുന്ന ഏതൊരാള്‍ക്കും പഠനവിഭവങ്ങളും പാഠപുസ്തകങ്ങള്‍ ഉള്‍പ്പെടയുള്ള പഠനസാമഗ്രികള്‍  ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇത് കൂടാതെ അധ്യാപകര്‍ക്ക് അവര്‍ തയ്യാറാക്കിയ വിഭവങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതിനും അവ എഡിറ്റ് ചെയ്യുന്നതിനും അവസരമൊരുക്കിയിരിക്കുന്നു. ഈ പോര്‍ട്ടല്‍ ഉപയോഗിക്കേണ്ട രീതി താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
Question Pool-Samagra
അധ്യാപകരുടെ പങ്കാളിത്തത്തോടെ വികസിപ്പിക്കുന്ന ചോദ്യബാങ്കാണ് Samagra-Question Pool. മൂല്യനിര്‍ണയ പ്രക്രിയയില്‍ എല്ലാ അധ്യാപകര്‍ക്കും പങ്കാളിയാകാനുള്ള സൗകര്യമാണ് പോര്‍ട്ടല്‍ വഴി തയാറാക്കുന്നത്. പൊതുപരീക്ഷകള്‍ ഇനി അധ്യാപകരുടെ പങ്കാളിത്തത്തോടെ വികസിപ്പിക്കുന്ന ചോദ്യബാങ്ക് അടിസ്ഥാനമാക്കി ചിട്ടപ്പെടുത്താനാണ് തീരുമാനിച്ചിട്ടുള്ളത്. എല്ലാ ക്ലാസിലേയും ടേം പരീക്ഷകള്‍, വാര്‍ഷിക പരീക്ഷകള്‍ തുടങ്ങിയവയുടെ ചോദ്യങ്ങള്‍ ഈ ബാങ്കില്‍ നിന്ന് തയാറാക്കാന്‍ സാധിക്കുന്ന രൂപത്തിലാണ് ചോദ്യജാലകത്തിന്റെ വിഭാവനം. വിവിധ ഭാഷകളില്‍ ചോദ്യങ്ങള്‍ നല്‍കാനുള്ള ക്രമീകരണം ചോദ്യജാലകത്തിലുണ്ട്. വ്യക്തിഗതമായി തയാറാക്കുന്ന ചോദ്യങ്ങള്‍ സ്‌കൂള്‍ വിഷയഗ്രൂപ്പില്‍ ചര്‍ച്ച ചെയ്ത് മെച്ചപ്പെടുത്തിയ ശേഷമാണ് അപ്‌ലോഡ് ചെയ്യേണ്ടത്. ഇങ്ങനെ അപ്‌ലോഡ് ചെയ്യുന്ന ചോദ്യങ്ങള്‍ വിദഗ്ധ സമിതിയുടെ അംഗീകാരത്തിനുവിധേയമായി എല്ലാവര്‍ക്കും ലഭ്യമാകുന്ന തരത്തില്‍ പ്രസിദ്ധീകരിക്കും. ചോദ്യങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നവരുടെ പേരുവിവരം ചോദ്യത്തോടൊപ്പം പ്രദര്‍ശിപ്പിക്കും. www.qb.itschool.gov.in എന്നതാണ് പോര്‍ട്ടലിന്റെ വിലാസം. ചോദ്യങ്ങള്‍ സംബന്ധിച്ച പ്രതികരണം പോര്‍ട്ടലിലൂടെ അറിയിക്കാനുള്ള ക്രമീകരണവുമുണ്ട്. പൊതുനിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് വിദഗ്ധ സമിതി ചിട്ടപ്പെടുത്തുന്ന ചോദ്യങ്ങള്‍ നിന്നായിരിക്കും പൊതുപരീക്ഷയ്ക്കുള്ള ചോദ്യപേപ്പറുകള്‍ ഉരുത്തിരിച്ചെടുക്കുന്നത്. സ്‌കൂളുകള്‍ക്കും വകുപ്പിനും ആവശ്യാനുസരണം ചോദ്യപ്പേപ്പറുകള്‍ ജനറേറ്റുചെയ്യാനുള്ള പ്രോഗ്രാം ഐ.ടി അറ്റ് സ്‌കൂള്‍ ചോദ്യബാങ്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.Question poolനെക്കുറിച്ചുള്ള വീഡിയോ ട്യൂട്ടോറിയലും/യൂസര്‍ ഗൈഡും ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
How to upload your Contents 
Login Samagra->Click Upload Contents Menu  








  • *അടയാളം ചേര്‍ത്തിരിക്കുന്ന ഫീൽഡുകള്‍ നിർബന്ധമായും പൂരിപ്പിക്കേണ്ടവയാണ്.
  • മുകളിൽ കാണുന്ന പട്ടികകളില്‍നിന്നും വിഷയം, അധ്യായം, ടോപ്പിക് എന്നിവ തിരഞ്ഞെടുത്തതിനുശേഷം മാത്രം പുതിയ ഡിജിറ്റല്‍ റിസോഴ്സുകള്‍ ചേര്‍ക്കുക.
  • സമഗ്രയിലേക്ക് ഒരു യൂട്യൂബ് വീഡിയോ നേരിട്ട് ലിങ്ക് ചെയ്യാനുദ്ദേശിക്കുന്നുവെങ്കില്‍, "External URL" എന്ന ഫീൽഡിൽ ആ വീഡിയോയുടെ വിലാസം ച‌േര്‍ക്കുക. ഇത്തരത്തില്‍ യൂട്യൂബ് വീഡിയോ ചേര്‍ക്കുമ്പോള്‍ തുടര്‍ന്ന് വരുന്ന "Select Content " എന്ന ഫീൽഡ് ഉപയോഗിക്കേണ്ടതില്ല.
  • നാം നിര്‍മിച്ച ഒരു റിസോഴ്സ് അപ്‌ലോഡ് ചെയ്യാൻ "Select Content " എന്ന ഫീൽഡ് ഉപയോഗിക്കാം. അങ്ങനെയെങ്കിൽ "External URL " എന്ന ഫീൽഡ് ഉപയോഗിക്കേണ്ടതില്ല.
  • തമ്പ്നെയില്‍ ചിത്രങ്ങള്‍ ചേര്‍ക്കുമ്പോള്‍ 150X100 വലിപ്പത്തില്‍, 50KB യില്‍ താഴെയുള്ള ഫയലുകള്‍ തന്നെ ഉപയോഗിക്കുക.
  • ചലച്ചിത്രങ്ങള്‍ 16:3 ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യുന്നതാണ് നല്ലത്. വീഡിയോ എഡിറ്റു ചെയ്യുമ്പോള്‍ ശ്രദ്ധിക്കുമല്ലോ.
  • റിസോഴ്സിന്റെ പേരും വിവരണവും - ഈ ഫീല്‍ഡുകളില്‍ അപ്‌ലോഡ് ചെയ്യുന്ന റിസോഴ്സിന് ഏറ്റവും യോജിക്കുന്ന പേരും റിസോഴ്സിനെക്കുറിച്ചുള്ള ചെറുവിവരണവും ചേര്‍ക്കുക.
  • ചര്‍ച്ചാ സൂചകങ്ങളും ആശയ സംഗ്രഹവും - ആശയ നിര്‍മാണം പ്രബലപ്പെടുത്തുന്നതിനുളള ചര്‍ച്ചയും പൊതു ആശയസംഗ്രഹവും ഇവിടെ ചേര്‍ക്കാം. ഒരു പ്രസന്റേഷന്‍ എന്ന നിലയില്‍ റിസോഴ്സിന്റെ കൂടെ ഇവ ഉപയോഗിക്കാന്‍ സാധിക്കണം.
  • സഹായം - ഒരു റിസോഴ്സ് പഠന പ്രവര്‍ത്തനങ്ങള്‍ക്കായി എങ്ങനെ ഉപയോഗിക്കപ്പെടണം എന്ന മാര്‍ഗനിര്‍ദേശം ഇവിടെ ചേര്‍ക്കാം. ഉപ-പ്രവര്‍ത്തനങ്ങള്‍, ഇതര ചര്‍ച്ചാ സൂചകങ്ങള്‍, ആവശ്യമായ മറ്റു പരാമര്‍ശങ്ങള്‍ എന്നിവ ഉപയോക്താവിനുവേണ്ടി നിര്‍ദേശിക്കാവുന്നതാണ്.
  • അപ്‌ലോഡ് ചെയ്യുന്ന റിസോഴ്സിന് Wikipedia റഫറൻസ് നല്കാൻ "Link to Wiki " എന്ന ഫീൽഡ് ഉപയോഗിക്കാം.
  • Moodle ലേക്ക് റഫറൻസ് നല്കാൻ "Link to Moodle " എന്ന ഫീൽഡ് ഉപയോഗിക്കാം. (നിര്‍മാണം പ‌ുരോഗമിക്കുന്നു.)
  • നാം ചേര്‍ക്കുന്ന റിസോഴ്സിന് ഉപോദ്ബലകമായി ഉപയോഗിക്കാവുന്ന മികച്ച ഒരു ഓണ്‍ലൈന്‍ വെബ്സൈറ്റ് “External Link" എന്നയിടത്ത് ചേ‍ര്‍ക്കാം.
  • നാം അപ്‌ലോഡ് ചെയ്യുന്ന റിസോഴ്സിനെ ഏറ്റവും നന്നായി പ്രതിനിധീകരിക്കുന്ന ഇംഗ്ലീഷ് വാക്കുകളാണ് "Tag " എന്ന ഫീൽഡിൽ ഉപയോഗിക്കേണ്ടത്. ഒരു പൊതുസംഗ്രഹത്തില്‍ നിന്ന് ഒരു പ്രത്യേക റിസോഴ്സ് തിരഞ്ഞു കണ്ടുപിടിക്കുന്നതിനുള്ള ഉപാധിയായാണ് ഇവ ചേര്‍ക്കുന്നത്. ഓരോ Tag ഉം തമ്മില്‍ അകലമിടാതെ ',' ഉപയോഗിച്ച് വേര്‍തിരിച്ചാണ് ചേര്‍ക്കേണ്ടത്. ഊര്‍ജതന്ത്രത്തിലെ Optics എന്ന പാഠഭാഗത്തില്‍ അവതല ദര്‍പ്പണത്തെക്കുറിച്ചുള്ള ഒരു വിവരം നാം തിരയുന്നത് optics,concave,mirror എന്നിങ്ങനെയായിരിക്കുമല്ലോ.
  • എന്തെങ്കിലും കാരണവശാല്‍ ഒരു റിസോഴ്സ് അപ്‌ലോഡ് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍, ഫീൽഡുകള്‍ക്ക് താഴെ ചുവന്ന അക്ഷരങ്ങളില്‍ എന്തെങ്കിലും നിര്‍ദ്ദേശം പ്രത്യേക്ഷപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക. നിര്‍ദ്ദേശം നടപ്പാക്കിയശേഷം വീണ്ടും അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുക.
  • Downloads
    Samagra E-Resourse Portal-User Manual
    Samagra E-Resources Portal
    Samagra Help File
    Guidelines on Implementation of ICT in Schools(Modified)
    ICT Implementation on High School Section -Published in 2010
    E-Waste in Schools-Help Page
    Hi-Tech School Data Collection and Survey Guidelines
    Hi-Tech School Data Collection Web Portal Link
    Hi-Tech School Project-Approach Paper(Draft)
    Hi-Tech School Project-User Guide
    Hai School Kuttikkoottam-Help Page
    Samagra Question Pool-User Guide
    Samagra Question Pool Video Tutorial-Download
    Samagra Question Pool-Video Tutorial-Play
    Samagra Question Pool Portal
    Samagra Question Pool -Help Post
    Schoolwiki-Help Page

    0 comments:

    Post a Comment

     

    :

    antroid store
    Computer Price List
     Telephone & School Code Directory
    Mozilla Fiefox Download
    Gurumudra Emblem
    google chrome

    e-mail subscribition

    Enter your email address:

    powered by Surfing Waves

    GPF PIN Finder