> | :

Contributory Pension Scheme and Income Tax

കേരള ഗവണ്‍മെന്‍റിന് കീഴില്‍ 2013 ഏപ്രില്‍ 1 ന് ശേഷം നിയമിതരായവരെല്ലാം  കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ സ്കീമില്‍ (നാഷണല്‍ പെന്‍ഷന്‍ സ്കീമില്‍) വരുന്നവരാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഇങ്ങിനെ നിയമിതരായവര്‍ ഓരോ മാസവും ശമ്പളത്തിന്‍റെ ( Basic + DA) 10 ശതമാനം നാഷണല്‍ പെന്‍ഷന്‍ സ്കീമില്‍ നിക്ഷേപിക്കണമെന്നുള്ളത് നിര്‍ബന്ധമാണ്. എന്നാല്‍ ഈ നിക്ഷേപത്തിന് മുകളിലുള്ള ആദായ നികുതി ഇളവുകളെക്കുറിച്ച് പലര്‍ക്കും സംശയം നിലനില്‍ക്കുന്നു. മാത്രമല്ല 2015 മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച സാമ്പത്തിക ബജറ്റില്‍ ചില അധിക ഇളവുകളും ഈ  നിക്ഷേപത്തിന് നല്‍കിയിട്ടുണ്ട്.  എന്നാല്‍ ഇതിന്‍റെ നേട്ടങ്ങള്‍ നമുക്ക് ഓരോരുത്തര്‍ക്കും ലഭിക്കുമോ എന്നറിയാന്‍ ഇതുമായി ബന്ധപ്പെട്ട ആദായ നികുതി വകുപ്പുകള്‍ വിശദമായി പരിശോധിക്കേണ്ടതുണ്ട്. 80 സി യിലെ ഒന്നര ലക്ഷത്തിന് പുറമെ 50,000 രൂപയുടെ കിഴിവ് പെന്‍ഷന്‍ സ്കീമില്‍ നിക്ഷേപിച്ചവര്‍ക്ക് ലഭിക്കും എന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.  ഒരു പാട് ജീവനക്കാര്‍ ഇതിനെക്കുറിച്ച് ഉന്നയിക്കപ്പെട്ട സംശയങ്ങളാണ്  ഈ ലേഖനത്തിന് പ്രേരിപ്പിച്ചത്.
ആദ്യമായി ആദായനികുതി നിയമത്തിലെ 80C, 80CCC, 80CCD, 80CCE എന്നീ വകുപ്പുകളെ ചെറുതായൊന്ന് പ്രതിപാദിക്കാം.
.

  • 80 C - പ്രൊവിഡന്‍റ് ഫണ്ട്, ലൈഫ് ഇന്‍ഷൂറന്‍സ്, ട്യൂഷന്‍ ഫീ, മ്യൂച്യുല്‍ ഫണ്ടിലുള്ള നിക്ഷേപം, ഭവനവായ്പയുടെ മുതലിലേക്കുള്ള തിരിച്ചടവ് മുതലായ ഇനങ്ങള്‍. ഇതിലെ പരമാവധി കിഴിവ് 1,50,000 രൂപ വരെയാകാം.

  • 80 CCC - എല്‍.എെ.സി പോലുള്ള ഇന്‍ഷൂറന്‍സ് കമ്പനികളുടെ പെന്‍ഷന്‍ ഫണ്ടുകളുടെ ആന്യുറ്റി പ്ലാനുകളിലേക്കടച്ച പ്രീമിയം. പരമാവധി ഒരു ലക്ഷം രൂപ വരെ കിഴിവ് അനുവദിക്കും.

  • 80CCD - കേന്ദ്ര സര്‍ക്കാരിന്‍റെ കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ സ്കീമില്‍ അഥവാ നാഷണല്‍ പെന്‍ഷന്‍ സ്കീമില്‍ നിക്ഷേപിച്ച തുക. 2015 ലെ ബജറ്റിന് മുമ്പ് ഇതില്‍ നിക്ഷേപിക്കുന്ന തുകയില്‍ പരമാവധി 1 ലക്ഷം രൂപയ്ക്ക് മാത്രമേ ഇളവ് ലഭിക്കുമായിരുന്നുള്ളൂ. ഇതിനെക്കുറിച്ചുള്ള ബാക്കി കാര്യങ്ങള്‍ പിന്നീട് വിശദമാക്കുന്നുണ്ട്.

  • 80CCE - ഈ വകുപ്പ് പ്രകാരം മുകളില്‍ പറഞ്ഞ 80C, 80CCC, 80CCD എന്നീ മൂന്ന് വകുപ്പുകളിലും കൂടി പരമാവധി അനുവദിക്കുന്ന ഓവര്‍ ഓള്‍ കിഴിവ് 1,50,000 രൂപയില്‍ കവിയാന്‍ പാടില്ല എന്നാണ്. അതായത് ഈ മൂന്ന് വകുപ്പുകളിലും പ്രത്യേകം പ്രത്യേകം വ്യക്തിഗത പരിധികള്‍ പറയുന്നുണ്ടെങ്കില്‍ പോലും ആകെ മൊത്തം അനുവദിക്കുന്ന പരമാവധി കിഴിവ് ഒന്നര ലക്ഷമാണ്.  അതായത് 80C യില്‍ 1,50,000 നിക്ഷേപിച്ചു. 80CCC  യില്‍ 1,00,000 രൂപ നിക്ഷേപിച്ചു. 80CCD യില്‍ 1,00,000 നിക്ഷേപിച്ചു. ഇതെല്ലാം കൂടെ ഒരാള്‍ക്ക് 3,50,000 രൂപ കിഴിവായി അനുവദിക്കില്ല. 80CCE  പ്രകാരം ഈ മൂന്ന് വകുപ്പുകളിലും കൂടി പരമാവധി 1,50,000 രൂപ മാത്രമേ കിഴിവ് അനുവദിക്കുകയുള്ളൂ.



Contribution to National Pension Scheme ( Sec 80CCD )




ആദായ നികുതി നിയമത്തിന്‍റെ 80CCD എന്ന വകുപ്പിലാണ്  നാഷണല്‍ പെന്‍ഷന്‍ സ്കീമിനെക്കുറിച്ചും അതിന്‍റെ കിഴിവുകളെക്കുറിച്ചും പറയുന്നത്. 80CCD വകുപ്പിന് കീഴില്‍ പല ഉപവകുപ്പുകളിലായി ഇതിന്‍റെ വ്യത്യസ്ത കാര്യങ്ങള്‍ വിശദമാക്കുന്നുണ്ട്. ഇത് വിശദമായി നോക്കാം.



Sec. 80CCD(1) :  2004 ജനുവരി 1 നോ അതിന് ശേഷമോ കേന്ദ്രസര്‍ക്കാരിന് കീഴിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും എംപ്ലോയറുടെ കീഴിലോ ജോലിക്ക് നിയമിക്കപ്പെട്ടവര്‍ക്കോ അതല്ലെങ്കില്‍ വ്യക്തികള്‍ എന്ന വിഭാഗത്തില്‍ വരുന്ന ആര്‍ക്കും അവര്‍ കേന്ദസര്‍ക്കാരിന്‍റെ നോട്ടിഫൈഡ് പെന്‍ഷന്‍ ഫണ്ടില്‍ അഥവാ നാഷണല്‍ പെന്‍ഷന്‍ സ്കീമില്‍ അവരവരുടെ പേരില്‍ പണം നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ താഴെ പറയുന്ന പരമാവധി പരിധികള്‍ക്ക് വിധേയമായി അവര്‍ നിക്ഷേപിച്ച മുഴുവന്‍ തുകയും കിഴിവായി അനുവദിക്കുന്നതാണ്.

  • എംപ്ലോയി വിഭാഗത്തില്‍ പെട്ടവരാണെങ്കില്‍ അവരുടെ ശമ്പളത്തിന്‍റെ 10 ശതമാനം മാത്രമേ കിഴിവായി അനുവദിക്കൂ.
  • മറ്റേതൊരു വ്യക്തിയുടെയും കാര്യത്തില്‍ അവരുടെ Gross Total Income ത്തിന്‍റെ 10 ശതമാനം മാത്രമേ കിഴിവായി അനുവദിക്കൂ.
ഈ വകുപ്പ് പ്രകാരം ശമ്പളം എന്ന് അര്‍ത്ഥമാക്കുന്നത് ബേസിക് സാലറിയും ഡി.എ യും കൂടി കൂട്ടിയതാണ്. മറ്റ് അലവന്‍സുകളൊന്നും ശമ്പളം എന്നതില്‍ പരിഗണിക്കുന്നില്ല.




ഇതില്‍ നിന്നും മനസ്സിലാകുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല, ഏതൊരു വ്യക്തിക്കും നാഷണല്‍ പെന്‍ഷന്‍ സ്കീമില്‍ പണം നിക്ഷേപിക്കാവുന്നതും കിഴിവ് അവകാശപ്പെടാവുന്നതുമാണ്. നിലവിലുള്ള സ്റ്റാറ്റ്യുട്ടറി പെന്‍ഷന്‍കാര്‍ക്കും വേണമെങ്കില്‍ ഇതില്‍ പണം നിക്ഷേപിക്കാമെന്നാണ് മനസ്സിലാക്കേണ്ടത്.



Sec.80CCD(1A) :  സെക്ഷന്‍ 80CCD(1) പ്രാകാരമുള്ള ഡിഡക്ഷന്‍ 1,00,000 രൂപയില്‍ കവിയാന്‍ പാടുള്ളതല്ല.



ഈ സബ് സെക്ഷന്‍ 2014 ലെ Finance (No.2) Act പ്രകാരം കൂട്ടിച്ചേര്‍ത്തതാണ്. അതായത് നേരത്തെ ശമ്പളത്തിന്‍റെ 10 ശതമാനം എന്ന ഒരു പരിധി മാത്രമേ നിലവിലുണ്ടായിരുന്നുള്ളൂ.  ഇതിനു പുറമെ പരമാവധി 1,00,000 രൂപ എന്ന ഒരു പരിധി കൂടി വന്നു. ഇങ്ങിനെയാണെങ്കിലും 80C, 80CCC, 80CCD എന്നിങ്ങനെയുള്ള മുന്നെണ്ണത്തിന്‍റെയും കൂടിയുള്ള ഓവറോള്‍ പരിധി 1,50,000 രൂപയായിരുന്നു.

2015 ഫെബ്രുവരിയിലെ ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ട ഒരു ഭേദഗതി മുകളില്‍ പറഞ്ഞ Sec 80CCD(1A) ഡിലീറ്റ് ചെയ്യുകയും അതിന് താഴെയായി 80CCD(1B) എന്ന പുതിയ ഒരു ഉപവകുപ്പ് ചേര്‍ക്കുകയും ചെയ്യും എന്നാണ്.

അതായത് എംപ്ലോയിയുടെ കോണ്‍ട്രിബ്യൂഷന്‍ പരമാവധി ഒരു ലക്ഷം എന്നുള്ള പരിധി എടുത്ത് കളയുന്നു. അത് കൊണ്ട് പരമാവധി ശമ്പളത്തിന്‍റെ 10 ശതമാനം എന്ന 2014-15 ന് മുമ്പുള്ള അവസ്ഥയിലേക്ക് മാറുന്നു എന്നര്‍ത്ഥം. പല മാധ്യമങ്ങളിലും വായിച്ചത്  80CCD(1) ന്‍റെ പരിധി 1,00,000 രൂപയില്‍ നിന്നും 1,50,000 രൂപയാക്കി വര്‍ദ്ധിപ്പിച്ചു എന്നാണ്. ഇത് ശരിയാണെന്ന് തോന്നുന്നില്ല. കാരണം 80CCD(1A) എന്ന സെക്ഷന്‍ ഒഴിവാക്കുമ്പോള്‍ ഒരു ലക്ഷം എന്ന പരിധി ഇല്ലാതാകുന്നു. പക്ഷെ ഇത് ഒന്നര ലക്ഷമാക്കി ഉയര്‍ത്തിയതായി എവിടെയും പറയുന്നില്ല. എന്നാല്‍ 80C, 80CCC, 80CCD(1)  എന്നീ മൂന്ന് വകുപ്പുകളുടെയും കൂടി പരമാവധി ഡിഡക്ഷന്‍ 1,50,000 രൂപ എന്ന പഴയ പരിധി നില നില്‍ക്കുന്നുണ്ട്. അത് കൊണ്ട് 80C യിലോ 80CCC യിലോ ഒരു ഡിഡക്ഷനും ഇല്ലെങ്കില്‍ പെന്‍ഷന്‍ സ്കീമില്‍ നമ്മള്‍ നിക്ഷേപിച്ച 1,50,000 രൂപ വരെ കിഴിക്കാം എന്നത് വാസ്തവം
.
ഇനി പുതുതായി കൂട്ടിച്ചേര്‍ക്കുന്ന 80CCD(1B) എന്ന വകുപ്പിലാണ് ഇതിന് പുറമെയുള്ള 50,000 രൂപ അഡിഷണല്‍ കിഴിവിനെക്കുറിച്ച് പറയുന്നത്.



Sec.80CCD(1B) : ഈ വകുപ്പാണ് ഇനി കൂട്ടിച്ചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇത് പ്രകാരം 80CCD(1) എന്ന വകുപ്പില്‍ പ്രതിപാദിച്ചിട്ടുള്ള നികുതിദാതാവിന്  80CCD(1) എന്ന വകുപ്പില്‍ പറഞ്ഞിട്ടുള്ള കിഴിവിന് പുറമെ 80CCD(1B) എന്ന വകുപ്പില്‍ നാഷണല്‍ പെന്‍ഷന്‍സ്കീമില്‍ നിക്ഷേപിച്ചിട്ടുള്ള പരമാവധി 50,000 രൂപ വരെ കിഴിവായി അനുവദിക്കുന്നതാണ്.  സെക്ഷന്‍ 80CCD(1) പ്രകാരം കിഴിവ് അവകാശപ്പെട്ടിട്ടുള്ള അതേ തുകയ്ക്ക്  80CCD(1B)  പ്രകാരം വീണ്ടും കിഴിവനുവദിക്കുന്നതല്ല.




ഉദാഹരണങ്ങള്‍

1) ഒരു വര്‍ഷം 4 ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ഒരാള്‍ 40,000 രൂപ നാഷണല്‍ പെന്‍ഷന്‍ സ്കീമില്‍ നിക്ഷേപിക്കുന്നു.  പി.എഫ്, എല്‍.ഐ.സി, ട്യൂഷന്‍ ഫീ എന്നിങ്ങനെയായി 1,00,000 രൂപ  80 സി വിഭാഗത്തില്‍ കിഴിവുണ്ടെങ്കില്‍ ഇയാള്‍ക്ക് 80CCD(1B) യുടെ പ്രയോജനം ഉപയോഗപ്പെടുന്നില്ല. കാരണം 80CCE പ്രകാരം 80C, 80CCC, 80CCD(1) എന്നീ മൂന്ന് വകുപ്പുകളിലും കൂടി 1,50,000 രൂപ വരെയാകാം. പക്ഷെ ഇദ്ദേഹത്തിന്‍റെ മൊത്തം ഡിഡക്ഷന്‍ 1,40,000 രൂപയേ വരുന്നുള്ളൂ.

2) ഒരു വര്‍ഷം 5 ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ഒരാള്‍ 50,000 രൂപ പെന്‍ഷന്‍ സ്കീമില്‍ നിക്ഷേപിക്കുന്നു. ഇയാള്‍ക്ക് 80C യിലെ ഡിഡക്ഷന്‍ മാത്രമായി 1,50,000 ഉണ്ടെങ്കില്‍ അദ്ദേഹത്തിന് 80CCD(1B) യുടെ കിഴിവ് ഉപയോഗപ്പെടുത്താം. കാരണം 80CCE വകുപ്പിന്‍റെ ഓവറോള്‍ പരിധിയില്‍ 80C യുടെ 1,50,000 മാത്രം ഉള്‍പ്പെടുത്തി പെന്‍ഷന്‍ സ്കീമില്‍ നിക്ഷേപിച്ച തുക 80CCD(1) ല്‍ ഉള്‍പ്പെടുത്താതെ 80CCD(1B) യില്‍ ഉള്‍പ്പെടുത്തി 50,000 രൂപ വേറെ തന്നെ കിഴിവായി ക്ലെയിം ചെയ്യാം. അപ്പോള്‍ മൊത്തം 2 ലക്ഷം രൂപയുടെ കിഴിവ് ലഭിക്കും.

3) ഒരു വര്‍ഷം 5 ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ഒരാള്‍ 50,000 രൂപ പെന്‍ഷന്‍ സ്കീമില്‍ നിക്ഷേപിക്കുന്നു. അദ്ദേഹത്തിന്‍റെ 80C യിലെ ഡിഡക്ഷന്‍ 1,30,000 രൂപയണ്ടെങ്കില്‍ പെന്‍ഷന്‍ സ്കീമിലെ 50,000 രൂപയിലെ 20,000 രൂപ 80CCD(1) ല്‍ കാണിച്ച് 80CCE യിലെ ഓവറോള്‍ ലിമിറ്റ് തികയ്ക്കുകയും ബാക്കിയുള്ള 30,000 രൂപ 80CCD(1B) യില്‍ ക്ലെയിം ചെയ്യുകയും ചെയ്യാം. അപ്പോള്‍ മൊത്തം 1,80,000 രൂപയുടെ കിഴിവ് ലഭിക്കും. ഇതിന് പകരമായി 80CCE പ്രകാരം 80C യിലെ 1,30,000 മാത്രം ക്ലെയിം ചെയ്യുകയും പെന്‍ഷന്‍ സ്കീമിലെ 50,000 മുഴുവനായി 80CCD(1B)  യില്‍ ക്ലെയിം ചെയ്താലും മതി. രണ്ടും തുല്യ ഫലങ്ങളാണ്.

4) ഒരു വര്‍ഷം 5 ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ഒരാള്‍ 75,000 രൂപ പെന്‍ഷന്‍ സ്കീമില്‍ നിക്ഷേപിക്കുന്നു. അദ്ദേഹത്തിന്‍റെ 80C യിലെ ഡിഡക്ഷന്‍ 90,000 രൂപയണ്ടെങ്കില്‍ പെന്‍ഷന്‍ സ്കീമിലെ 75,000 രൂപയില്‍ 5 ലക്ഷം രൂപയുടെ 10 ശതമാനമായ 50,000 രൂപയേ പരമാവധി 80CCD(1) ല്‍ കിഴിക്കാന്‍ കഴിയൂ. അപ്പോള്‍ 80CCE പ്രകാരം 1,40,000 രൂപയേ ക്ലെയിം ചെയ്യാന്‍ കഴിയൂ. ബാക്കി 25,000 രൂപ 80CCD(1B) യില്‍ ക്ലെയിം ചെയ്യാം.



Sec.80CCD(2) : കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലോ മറ്റേതെങ്കിലും എംപ്ലോയറുടെ കീഴിലോ ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ നാഷണല്‍ പെന്‍ഷന്‍ സ്കീമിലേക്ക് എംപ്ലോയര്‍ കോണ്‍ട്രിബൂട്ട് ചെയ്യുന്ന മുഴുവന്‍ തുകയും പരമാവധി ശമ്പളത്തിന്‍റെ 10 ശതമാനം എന്ന പരിധി വെച്ച് ഈ വകുപ്പ് പ്രകാരം ഡിഡക്ട് ചെയ്യാവുന്നതാണ്.




ഈ ഡിഡക്ഷന്‍ 80CCE വകുപ്പിന്‍റെ 1,50,000 രൂപ എന്ന പരിധിയില്‍ വരുന്നതല്ല. അതിന് പുറമെയാണ് എന്നോര്‍ക്കണം.  പക്ഷെ ഇത് സംബന്ധിച്ച് നിയമത്തില്‍ വ്യക്തമാക്കാത്ത ഒരു കാര്യം എംപ്ലോയറുടെ കോണ്‍ട്രിബ്യൂഷന്‍ ആദ്യം നമ്മുടെ ശമ്പളമായി കാണിക്കണോ എന്നതാണ്. വകുപ്പുകളില്‍ വ്യക്തമാക്കുന്നില്ലെങ്കിലും എംപ്ലോയറുടെ കോണ്‍ട്രിബ്യൂഷന്‍ നമ്മുടെ ശമ്പളമായി പരിക്കേണ്ടി വരും എന്നാണ് മനസ്സിലാക്കേണ്ടത്. അല്ലാതെ നമുക്ക് ലഭിക്കുന്ന ഒരു നേട്ടം വരുമാനമായി കാണിക്കാതെ കിഴിവായി മാത്രം കാണിക്കാന്‍ അനുവദിക്കുമെന്ന് തോന്നുന്നില്ല. ഇതിനെ കുറിച്ച് കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. എംപ്ലോയര്‍ കോണ്‍ട്രിബ്യൂഷന്‍ ശമ്പളത്തിന്‍റെ ഭാഗമായി കാണിച്ച് പിന്നീട് കിഴിവ് അവകാശപ്പെടുന്നത് കൊണ്ട് ഒരു നേട്ടവും കിട്ടാനില്ല. അത്കൊണ്ട് തത്കാലം അതിനെക്കുറിച്ച് ചിന്തിക്കാത്തതാണ് നല്ലതെന്ന് തോന്നുന്നു. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ തൊഴില്‍ ധാതാവുമായി ധാരണയുണ്ടാക്കി ശമ്പളത്തിന്‍റെ നല്ലൊരു ഭാഗം എംപ്ലോയര്‍ തൊഴിലാളിയുടെ പെന്‍ഷന്‍സ്കീമില്‍ നിക്ഷേപിച്ച് അതില്‍ നിന്നും നികുതി നേട്ടം കൊയ്യാന്‍ തൊഴിലാളിയെ ഒരു പക്ഷെ ഇത് സഹായിച്ചേക്കാം.



Sec.80CCD(3) :നാഷണല്‍ പെന്‍ഷന്‍ സ്കീമില്‍ ക്രെഡിറ്റുള്ള നമ്മള്‍ കോണ്‍ട്രിബ്യൂട്ട് ചെയ്ത തുകയും എംപ്ലോയര്‍ കോണ്‍ട്രിബ്യൂട്ട് ചെയ്ത തുകയും  ഒരുമിച്ചോ ഭാഗികമായോ,  അക്കൗണ്ട് ക്ലോസ് ചെയ്യുമ്പോഴോ സ്കീമില്‍ നിന്ന് സ്വമേധയാ ഒഴിഞ്ഞു പോകുമ്പോഴോ ലഭിക്കുന്ന തുകയ്ക്ക് അത് ലഭിക്കുന്ന വര്‍ഷത്തില്‍ നാം നികുതി അടക്കേണ്ടി വരും. അക്കൗണ്ട് ക്ലോസ് ചെയ്യുമ്പോഴോ ഒഴിഞ്ഞു പോരുമ്പോഴോ ലഭിക്കുന്ന തുകയ്ക്ക് പെന്‍ഷന്‍ ഫണ്ടുകളുടെ ആന്വുറ്റി പ്ലാനുകളില്‍ ചേര്‍ന്നിട്ടുണ്ടെങ്കില്‍ അത്തരം പ്ലാനുകളില്‍ നിന്നും പെന്‍ഷന്‍ ലഭിക്കുമ്പോള്‍ നികുതി അടക്കേണ്ടി വരും. നമ്മള്‍ ജീവിച്ചിരിപ്പില്ലെങ്കില്‍ അത് ലഭിക്കുന്ന നോമിനി നികുതി അടക്കേണ്ടി വരും.




ചുരുക്കി പറഞ്ഞാല്‍ ഇപ്പോള്‍ നമ്മള്‍ നികുതിയിളവ് അവകാശപ്പെടുന്ന തുകയ്ക്ക് നിക്ഷേപിച്ച തുക തിരിച്ചു ലഭിക്കുമ്പോള്‍ നികുതി അടയ്ക്കണം. അത് തിരികെ ലഭിക്കുന്നതിനൊക്കെ ഇനിയും ഒരുപാട് വര്‍ഷങ്ങളുണ്ടല്ലോ. അപ്പോഴേക്കും ഏതെങ്കിലും ധനകാര്യ മന്ത്രിമാര്‍ അതിനെ നികുതി മുക്തമാക്കി പ്രഖ്യാപിക്കും എന്ന് ആശിക്കാം.



Sec.80CCD(4)
 പെന്‍ഷന്‍ സ്കീമില്‍ 80CCD(1) പ്രകാരം കിഴിവ് അവകാശപ്പെട്ടിട്ടുണ്ടെങ്കില്‍ ആ തുകയ്ക്ക് മുകളില്‍ 2006 ഏപ്രില്‍ ഒന്നിന് അവസാനിക്കുന്ന ഒരു സാമ്പത്തിക വര്‍ഷത്തിലും Sec 88 പ്രകാരമുള്ള റിബേറ്റോ 2006 ഏപ്രില്‍ മുതല്‍ ആരംഭിക്കുന്ന വര്‍ഷങ്ങളില്‍ 80 C പ്രകാരമുള്ള കിഴിവോ അനുവദിക്കുന്നതല്ല.





Sec.80CCD(5)

ഈ സ്കീമില്‍ നിന്നും പണം തിരികെ ലഭിക്കുന്ന അതേ വര്‍ഷം തന്നെ ഈ പണം പെന്‍ഷന്‍ ഫണ്ടുകളുടെ ആന്വുറ്റി സ്കീമുകളില്‍ നിക്ഷേപിച്ചാല്‍ ഈ വര്‍ഷം പണം തിരികെ ലഭിച്ചതായി പരിഗണിക്കില്ല. പക്ഷെ Sec 80CCD(3) യില്‍ പറഞ്ഞത് പോലെ ഈ ആന്യുറ്റി സ്കീമുകളില്‍ നിന്നും പെന്‍ഷന്‍ ലഭിച്ചു തുടങ്ങുമ്പോള്‍ നികുതി അടക്കേണ്ടി  വരും.




2015 ലെ ബജറ്റില്‍ പ്രഖ്യാപിച്ച ഭേദഗതികള്‍ക്ക് മുമ്പുള്ള 80CCD വകുപ്പിന്‍റെ പൂര്‍ണ്ണ രൂപം ആദായനികുതി നിയമത്തില്‍ നിന്നെടുത്തത് താഴെ നല്‍കുന്നു.


54[Deduction in respect of contribution to pension scheme of Central Government.55



80CCD. (1) 55a[Where an assessee, being an individual employed by the Central Government 56[or any other employer] on or after the 1st day of January, 2004], 57[or any other assessee, being an individual] has in the previous year paid or deposited any amount in his account under a pension scheme notified or as may be notified by the Central Government, he shall, in accordance with, and subject to, the provisions of this section, be allowed a deduction in the computation of his total income, of the whole of the amount so paid or deposited 58[as does not exceed,—

(a) in the case of an employee, ten per cent of his salary in the previous year; and

(b) in any other case, ten per cent of his gross total income in the previous year.]



The following sub-section (1A) shall be inserted after sub-section (1) of section 80CCD by the Finance (No. 2) Act, 2014, w.e.f. 1-4-2015 :

(1A) The amount of deduction under sub-section (1) shall not exceed one hundred thousand rupees.



(2) Where, in the case of an assessee referred to in sub-section (1), the Central Government 59[or any other employer] makes any contribution to his account referred to in that sub-section, the assessee shall be allowed a deduction in the computation of his total income, of the whole of the amount contributed by the Central Government 59[or any other employer] as does not exceed ten per cent of his salary in the previous year.



(3) Where any amount standing to the credit of the assessee in his account referred to in sub-section (1), in respect of which a deduction has been allowed under that sub-section or sub-section (2), together with the amount accrued thereon, if any, is received by the assessee or his nominee, in whole or in part, in any previous year,—

(a) on account of closure or his opting out of the pension scheme referred to in sub-section (1); or

(b) as pension received from the annuity plan purchased or taken on such closure or opting out,

the whole of the amount referred to in clause (a) or clause (b) shall be deemed to be the income of the assessee or his nominee, as the case may be, in the previous year in which such amount is received, and shall accordingly be charged to tax as income of that previous year.



60[(4) Where any amount paid or deposited by the assessee has been allowed as a deduction under sub-section (1),—

(a) no rebate with reference to such amount shall be allowed under section 88 for any assessment year ending before the 1st day of April, 2006;

(b) no deduction with reference to such amount shall be allowed under section 80C for any assessment year beginning on or after the 1st day of April, 2006.]



61[(5) For the purposes of this section, the assessee shall be deemed not to have received any amount in the previous year if such amount is used for purchasing an annuity plan in the same previous year.]

Explanation.—For the purposes of this section, “salary” includes dearness allowance, if the terms of employment so provide, but excludes all other allowances and perquisites.]



ഇനി 2015 ഫെബ്രുവരി മാസത്തില്‍ ശ്രീ.അരുണ്‍ ജെയ്റ്റിലി പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച ബജറ്റില്‍ ഈ വകുപ്പില്‍ ചില ഭേദഗതികള്‍ വരുത്തുമെന്ന് പറഞ്ഞിട്ടുണ്ട്. ഇതിന്‍റെ പൂര്‍ണ്ണ രൂപം താഴെ,



Note on amendment / Omission relating to Section 80CCD in Finance Bill 2015


Clause 17 of the Bill seeks to amend section 80CCD of the Income-tax Act relating to deduction in respect of contribution to pension scheme of Central Government.


The existing provisions contained in sub-section (1) of section 80CCD, inter alia, provides that in the case of an individual, employed by the Central Government on or after 1st January, 2004, or being an individual employed by any other employer or any other assessee being an individual who has in the previous year paid or deposited any amount in his account under a pension scheme notified or as may be notified by the Central Government, a deduction of such amount not exceeding ten per cent. of his salary is allowed.


It is proposed to omit sub-section (1A) and insert a new sub-section (1B) so as to provide that an assessee referred to in sub¬section (1), shall, be allowed an additional deduction in computation of his total income, of the whole of the amount paid or deposited in the previous year in his account under a pension scheme notified or as may be notified by the Central Government, which shall not exceed fifty thousand rupees. It is also propose to provide that no deduction under this sub-section shall be allowed in respect of the amount on whcih deduction has been claimed and allowed under sub-section (1).

Consequential amendments have been proposed in sub-section (3) and sub-section (4) of section 80CCD.



These amendments will take effect from 1st April, 2016 and will, accordingly, apply in relation to the assessment year 2016-17 and subsequent assessment years.
Provisions of Finance Bill 2015 that seeks amendment / Omission relating to Section 80CCD
17. Amendment of section 80CCD.

In section 80CCD of the Income-tax Act, with effect from the 1st day of April, 2016,-—

(a)      sub-section (1A) shall be omitted;

(b)      after sub-section (1A), as so omitted the following sub-section shall be inserted, namely:—

“(1B) An assesse referred to in sub-section (1), shall be allowed a deduction in computation of his total income, [in addition to the deduction allowed under sub-section (1)], of the whole of the amount paid or deposited in the previous year in his account under a pension scheme notified or as may be notified by the Central Government, which shall not exceed fifty thousand rupees:

Provided that no deduction under this sub-section shall be allowed in respect of the amount on which a deduction has been claimed and allowed under sub-section (1);

(c) in sub-section (3),—

(I)       for the words, brackets and figure, “sub-section (1)”, wherever they occur, the words, brackets, figures and letter “sub-section (1) or sub-section (1B)” shall be substituted;

(II)      for the words “under that sub-section”, the words “under those sub-sections” shall be substituted;

(d) in sub-section (4), for the words, brackets and figure, “sub-section (1)”, the words, brackets, figures and letter “sub-section (1) or sub-section (1B)” shall be substituted.



മുകളില്‍ " These amendments will take effect from 1st April, 2016 and will, accordingly, apply in relation to the assessment year 2016-17 and subsequent assessment years." എന്ന ഒരു വാചകം കാണുന്നുണ്ട്. ഇത് കണ്ടിട്ട് ഈ മാറ്റങ്ങള്‍ക്ക് 2016 ഏപ്രില്‍ 1 മുതലേ പ്രാബല്യമുള്ളൂ എന്ന് തെറ്റിദ്ധരിക്കരുത്. 2016-17 അസസ്മെന്‍റ് ഇയര്‍ മുതല്‍ പ്രാബല്യമുണ്ട് എന്ന് പറഞ്ഞാല്‍ പ്രസ്തുത അസസ്മെന്‍റ് ഇയറിന്‍റെ പ്രീവിയസ് ഇയറാണ് 2015-16. ആയത് കൊണ്ട് 2015 ഏപ്രില്‍ 1 ന് തുടങ്ങുന്ന പ്രീവിയസ് ഇയര്‍ മുതല്‍ തന്നെ (അഥവാ ഈ വര്‍ഷം മുതല്‍ തന്നെ ) ഇതിന് പ്രാബല്യമുണ്ട്. 2015-16 വര്‍ഷത്തെ ആന്‍റിസിപ്പേറ്ററി സ്റ്റേറ്റ്മെന്‍റ് നല്‍കുന്നത് മുതല്‍ തന്നെ ഈ മാറ്റങ്ങള്‍ മൂലമുള്ള ബെനിഫിറ്റുകള്‍ അവകാശപ്പെടാവുന്നതാണ്.


 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder