ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം

സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ICT പ്രവര്‍ത്തനങ്ങളില്‍ അധ്യാപകരോടൊപ്പം വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുകയും പ്രവര്‍ത്തനങ്ങള്‍ ഫലവത്താക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും IT@school വിഭാവനം ചെയ്ത പുതിയ പദ്ധതിയാണ് ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം. 8,9 ക്ലാസുകളിലെ തിരഞ്ഞെടുത്ത വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിയാണ് കുട്ടിക്കൂട്ടം രൂപീകരിച്ചിരിക്കുന്നത്. SITC/JSITC എന്നിവരുടെ ചുമതലയില്‍ പ്രവര്‍ത്തിക്കുന്ന ഈ കുട്ടിക്കൂട്ടത്തിന്റെ പ്രവര്‍ത്തനമേല്‍നോട്ടത്തിനായി പ്രധാനാധ്യാപകന്‍ കണ്‍വീനറും PTA പ്രസിഡന്റ് ചെയര്‍മാനുമായ രക്ഷാധികാരസമിതി രൂപീകരിക്കണം. ഒരു വിദ്യാലയത്തില്‍ നിന്നും ചുരുങ്ങിയത് 20 പേരെ അംഗങ്ങളാക്കി രൂപീകരിക്കുന്ന കുട്ടിക്കൂട്ടത്തിന്റെ പ്രവര്‍ത്തനത്തിനായി അഞ്ച് മേഖലകള്‍ കണ്ടെത്തിയിട്ടുണ്ട്. ആനിമേഷന്‍ & മള്‍ട്ടി മീഡിയ, ഹാര്‍ഡ്‌വെയര്‍, ഇലക്ട്രോണിക്‌സ്, ഭാഷാ കമ്പ്യൂട്ടിങ്ങ്, ഇന്റര്‍നെറ്റും സൈബര്‍ സുരക്ഷയും എന്നിവയാണ് പ്രത്യേകം ഊന്നല്‍ കൊടുക്കുന്ന മേഖലകള്‍. ഇതിലേതെങ്കിലുമൊരു മേഖലയില്‍ ആവശ്യമായ പരിശീലനം നല്‍കുന്നതിലൂടെ വിദ്യാലയങ്ങളിടെ ICT പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതോടൊപ്പം തന്നെ SITC/JSITCയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായ ഒരു ഗ്രൂപ്പ് ഉണ്ടാക്കുന്നതിനും സാധിക്കുമെന്ന മേന്മയുമുണ്ട്. 
ഹായ് സ്കൂള്‍ കുട്ടിക്കൂട്ടത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഔപചാരികമായ തുടക്കം ഈ മാസമാരംഭിക്കുകയാണല്ലോ. അതിന് മുന്നോടിയായി SITC/JSITC മാര്‍ക്കുള്ള പരിശീലനം  നടന്നു. കുട്ടിക്കൂട്ടം അംഗങ്ങള്‍ക്ക് അവധിക്കാലത്ത് നടക്കുന്ന പരിശീലനത്തിന് മുന്നോടിയായായുള്ള പരിശീലനം പത്താം തീയതി വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് നടക്കും. ഈ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുന്നതിന് ആവശ്യമായ മൊഡ്യൂളുകള്‍ IT@School തയ്യാറാക്കി നല്‍കിയത് ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
Downloads
1.Hai School Kuttikkoottam-Circular
2.Hai School  kuttikoottam-presentations
3.Hai School Kuttikkoottam-Animation
4.Hai School Kuttikkoottam-Electronics physical camputing
5.Hai School Kuttikkoottam-Hardware
6.Hai School Kuttikkoottam-Internet-Cyber-Safety
7.Hai School Kuttikkoottam-Malayalam Computing
8.Training Management System Online Entry Link

കെ-ടെറ്റില്‍ അവ്യക്തത: അധ്യാപകനിയമനം നിര്‍ത്തി

കെ-ടെറ്റില്‍ അവ്യക്തത: അധ്യാപകനിയമനം നിര്‍ത്തി ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകളും കോടതിവിധികളും പരിശോധിക്കുന്നതിന് ഉപസമിതിയെ പി.എസ്.സി. ചുമതലപ്പെടുത്തി.
സ്‌കൂള്‍ അധ്യാപകനിയമന ശുപാര്‍ശകള്‍ പി.എസ്.സി. താത്കാലികമായി നിര്‍ത്തിവെച്ചു. ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍ അസിസ്റ്റന്റ് നിയമനങ്ങളാണ് നിര്‍ത്തിയത്. കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ്(കെ-ടെറ്റ്) അധ്യാപകയോഗ്യതയാക്കിയതുമായി ബന്ധപ്പെട്ട് അവ്യക്തത നിലനില്‍ക്കുന്നതാണ് കാരണം. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകളും കോടതിവിധികളും പരിശോധിക്കുന്നതിന് ഉപസമിതിയെ പി.എസ്.സി. ചുമതലപ്പെടുത്തി. സമിതിയുടെ ശുപാര്‍ശയനുസരിച്ച് കമ്മിഷന്‍ യോഗം തീരുമാനമെടുക്കും. അതുവരെ സ്‌കൂളുകളിലെ അധ്യാപക ഒഴിവുകളിലേക്ക് നിയമനശുപാര്‍ശ അയക്കേണ്ടെന്ന് ജില്ലാ ഓഫീസര്‍മാര്‍ക്ക് പി.എസ്.സി. നിര്‍ദേശം നല്‍കി. സ്‌കൂള്‍ അധ്യാപകനിയമനങ്ങള്‍ക്ക് കെ-ടെറ്റ് നിര്‍ബന്ധമാക്കി 2016 ഓഗസ്റ്റ് 30-നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 2012 ജൂണ്‍ ഒന്നിനു ശേഷം സ്‌കൂളുകളില്‍ അധ്യാപകരായി നിയമനം നേടിയവര്‍ 2018-നകം കെ-ടെറ്റ് നേടണമെന്നും വ്യവസ്ഥയുണ്ടാക്കി. വിശേഷാല്‍ചട്ട(സ്‌പെഷ്യല്‍റൂള്‍)ത്തില്‍, ഇവയ്ക്കുള്ള യോഗ്യതാ ഭേദഗതി പിന്നീട് വരുത്തുന്നതാണെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. ചട്ടം ഭേദഗതി ചെയ്യാതെ നിയമനത്തില്‍ കെ-ടെറ്റ് യോഗ്യതയാക്കാനാകില്ലെന്നാണ് പി.എസ്.സി. നിലപാടെടുത്തത്. അതിനാല്‍ കെ-ടെറ്റ് പരിഗണിക്കാതെ നിലവിലുള്ള റാങ്ക്പട്ടികകളില്‍നിന്ന് പി.എസ്.സി. നിയമനശുപാര്‍ശ നല്‍കുകയായിരുന്നു. അധ്യാപകതസ്തികകളിലേക്കുള്ള പുതിയ വിജ്ഞാപനങ്ങളില്‍ കെ-ടെറ്റ് യോഗ്യതയാക്കി പി.എസ്.സി. ഉള്‍പ്പെടുത്തിയതുമില്ല. എന്നാല്‍ കെ-ടെറ്റ് ഉള്‍പ്പെടുത്താന്‍ വിശേഷാല്‍ചട്ടം ഭേദഗതി ചെയ്യുമെന്ന വ്യവസ്ഥ ഒഴിവാക്കി 2016 ഡിസംബര്‍ എട്ടിന് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി. ഇതോടെ പി.എസ്.സി.യുടെ അധ്യാപകനിയമന നടപടികള്‍ പ്രതിസന്ധിയിലായി. നിയമപരമായ നടപടികള്‍ നേരിടേണ്ടിവരുമെന്നതിനാലാണ് തത്കാലം നിയമനങ്ങള്‍ നിര്‍ത്തിവെക്കാന്‍ പി.എസ്.സി. യോഗത്തില്‍ ധാരണയായത്. എന്നുമുതല്‍ നിയമനം പുനരാരംഭിക്കാനാകുമെന്ന് വ്യക്തമല്ല.
കെ-ടെറ്റ്
2011-ലെ വിദ്യാഭ്യാസാവകാശനിയമത്തിന്റെ ഭാഗമായുള്ള യോഗ്യതാപരീക്ഷയാണ് കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ്. അധ്യാപകപഠനത്തിനുള്ള ദേശീയസമിതിയായ എന്‍.സി.ടി.ഇ.യാണ് ഇതിനുള്ള മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചത്. 2011 ഏപ്രിലിലാണ് ആദ്യ ഉത്തരവിറങ്ങിയത്.
2013 മുതല്‍ കെ-ടെറ്റ് നടത്താന്‍ എസ്.സി.ഇ.ആര്‍.ടി.യെ സംസ്ഥാനസര്‍ക്കാര്‍ ചുമതലപ്പെടുത്തി. പരീക്ഷാഭവന്റെ നേതൃത്വത്തില്‍ കെ-ടെറ്റ് നടത്തി. വര്‍ഷത്തില്‍ രണ്ടുതവണ കെ-ടെറ്റ് നടത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത പരീക്ഷയ്ക്കുള്ള വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കും.
എല്‍.പി., യു.പി., ഹൈസ്‌കൂള്‍ അസിസ്റ്റന്റ്, ഭാഷാ അധ്യാപകര്‍, സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ എന്നിവര്‍ക്കെല്ലാം കെ-ടെറ്റ് നിര്‍ബന്ധമാണ്. എന്നാല്‍ സി-ടെറ്റ്, നെറ്റ്, സെറ്റ്, എം.ഫില്‍, പിഎച്ച്.ഡി., എം.എഡ്. എന്നിവ നേടിയവരെ കെ-ടെറ്റ് നിബന്ധനയില്‍നിന്നൊഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ അനുകൂല അധ്യാപകസംഘടനകള്‍ കെ-ടെറ്റ് നിര്‍ത്തലാക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
അപ്പീല്‍ഹര്‍ജിയിലൂടെ എല്‍.പി.-യു.പി. പരീക്ഷ
അധ്യാപകനിയമനങ്ങള്‍ക്ക് കെ-ടെറ്റ് യോഗ്യതയാക്കാത്ത പി.എസ്.സി. നടപടിക്കെതിരേ ഉദ്യോഗാര്‍ഥികളില്‍ ചിലര്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിട്ടുണ്ട്. ഇടക്കാല ഉത്തരവില്‍ ഹര്‍ജിക്കാര്‍ അനുകൂലവിധി നേടിയിരുന്നു. എല്‍.പി., യു.പി. അസിസ്റ്റന്റ് നിയമനത്തിനുള്ള 2014-ലെ പി.എസ്.സി. വിജ്ഞാപനത്തിന്റെ തുടര്‍നടപടികളാണ് കോടതി തടഞ്ഞത്. പരീക്ഷാനടത്തിപ്പും അന്ന് പ്രതിസന്ധിയിലായി. പിന്നീട് ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ചെയ്താണ് കഴിഞ്ഞ ഡിസംബര്‍ 17-നും ജനുവരി 21-നും പി.എസ്.സി. പരീക്ഷകള്‍ നടത്തിയത്. കോടതിയുടെ അന്തിമവിധിപ്രകാരമായിരിക്കും ഇതിന്റെ നടപടികള്‍ പുനരാരംഭിക്കുക.
കെ-ടെറ്റുമായി ബന്ധപ്പെട്ടുള്ള കോടതികളിലെ കേസുകളും പി.എസ്.സി.യുടെ ഉപസമിതി പരിശോധിക്കും. വിവിധ വിഷയങ്ങള്‍ക്കുള്ള എച്ച്.എസ്.എ. റാങ്ക്പട്ടികകള്‍ ജില്ലാതലത്തില്‍ പി.എസ്.സി. പ്രസിദ്ധീകരിച്ചുതുടങ്ങി. എന്നാല്‍ ഇതില്‍നിന്നുള്ള നിയമനശുപാര്‍ശകള്‍ തത്കാലം അയക്കില്ല. എല്‍.പി., യു.പി. അസിസ്റ്റന്റ് റാങ്ക്പട്ടികകള്‍ ഇപ്പോള്‍ നിലവിലില്ല.


SSLC Exam Manager -2017

This software is meant for preparing the Seating/ Packing/ Contingent Bill of SSLC Theory Examinations.
It prepares:
1.Staff Attendance
2.Time Table with Number of students (Subject wise) and requirement of Asst. Supdts
3.Final Acquittance
4.Duty Certificate
5.Absentees’ Statement
6.Seating Arrangement
7.Teachers Duty (before taking this report, assign duty to teachers as per your requirement in ‘Attendance Theory’)
8.Packing Slip
9.Mark List
10.Question Paper Receipt
11.Account Summary
12.General Summary and more …

System Requirements:
Software
Windows Operating System
MS Access 2000 or 2003 (Access 2007 and Higher versions may not work properly for some Reports)
Hardware
Processor - Pentium III 500 Mhz or higher
Memory 128 MB RAM (minimum); 256 MB RAM (recommended).
Disk space 100 MB (minimum)
Monitor Super VGA (800 x 600) or higher resolution with 256 colors
Installation:
Double click on the compressed (zip) file ‘SSLCManager’.  Then you just copy the Folder ‘SSLCManager <ExamName>’ and paste at ‘C:\’ Drive root.  After copying, it should be like ‘C:\SSLCManager<ExamName>’.  Inside this folder there will be 3 Files.  You can double click the '_FE' file to invoke the software.

OR
If you do not have ‘C:’ drive (!), you just copy ‘SSLCManager <ExamName>’ folder and paste anywhere in the computer.  Then you double click the 'FE' file to invoke the software and should set the path to the 'BE' file by selecting Tools-> Database Utilities->Linked Table Manager. Here Click 'Select All' and Click 'OK' and locate the '_BE' file where you copied (1st Time Only).  If this utility is not installed in your computer, you please install and try.
This s/w has two files Front End (_FE) and Back End (_BE). This is done for the purpose of networking.   Invoke ‘SSLCManager<ExamName>_FE’ to start with ‘Gateway to SSLC Manager’.

User Name    :    admin
Password    :    admin

General Settings:
Set System date format as ‘dd/mm/yyyy’
[Control Panel -> Regional Settings->English (United Kingdom)]
Working with ‘SSLC Manager’
In ‘Basic Settings’
Enter School Code, Type ‘Place’, Kilometers to Post Office.
In ‘User Settings’
You can add or modify users
In ‘Student List’
You can Add/ view student list (Mark IED Candidates) – Basic Settings->Set IED/ Student List.  Add student details manually.
In ‘File Clean Up’
    You can delete all records that you have entered at Trial time.  For that you have to type User Name and Password together in the password column (eg: adminadmin). Don’t do this / give special attention, if you start entering the original data.

In ‘Staff Details’
Enter Staff details of all staff connected with this exam including Chief, Deputy, Asst. Supdt, Clerk, Peon etc.
[Strictly avoid duplicate entry of Staff, even if one staff is acting as more than one Exam Designations.]
In ‘Attendance Theory’
Enter Name of Staff and Exam Designation for that day.  You can carry over these staff by clicking ‘Copy Displayed Data As above Date's Data’ button to the desired date.  Then you can Add or Delete staff as you wish. Use ‘Attendance Form – Theory *’ (with 10 days’ columns) to get sign of Exam Officials.
In ‘Absentees’ List’
Enter the Name of Subjects conducted each day.  If any student is absent enter his/her Register number.  If more than one student are absent use separate row with subject.  Don’t use commas.  No need of entering Practical Absentees.
In ‘Accounts’
Enter the Income and Expenditure as applicable (Allotment from PAREEKSHA BHAVEN, Postage etc).  There is no need of entering the Expenditure amounts that are generated by the Software.  Enter the Details of Allotment Amount from the PAREEKSHA BHAVEN with Receipt No./ Challan No.  Select ‘From PAREEKSHA BHAVEN-Allotment’ as ‘Head’.
While entering the postage charges for Answer Scripts,  Enter the receipt No. in the ‘Bill/ Voucher No’ column, Subject Name(s) in ‘Particulars’ column and Select ‘Postage’ in the ‘Head’ Column.
In ‘Packing Slip’
You can print Packing Slip and Absentees’ List.
In ‘Final Acquittance’
You can take Final Acquittance from here after the completion of Theory Exam.
In ‘Attendance Form – Theory*’
You can print the Attendance Form to mark the attendance of the staff participated in Theory Exam.
In ‘Estimate’
It is a utility to just getting an understanding about expenditure.  It gives only an approximate amount of expenditure.
In ‘Time Table’
You can use it for scheduling the examination and to get students’ count (Subject wise) according to the Time Table from PAREEKSHA BHAVEN.  It’ll help you to set Question Papers and Work arrangement of Asst. Supdts.
Submission of Contingency Bill:
In ‘Check List’
Submit your Contingency Bill along with the documents listed in the Check List.  It will be helpful, if you arrange documents in the order of ‘Itemwise *’ report.  Attach additional documents, if you claim additional amount or you remit the Balance amount to the Govt.  Attested copy of Fund Allotment Letter and Fee Remittance Challans are must to complete the Audit. 
Downloads
SSLC Exam Manager 2017  by Sajan Mathew
SSLC Exam  Manager 2017-Help File


 

:

e-mail subscribition

Enter your email address:

GPF PIN Finder