> SPARK Head of Account Updation in New Financial Year | :

SPARK Head of Account Updation in New Financial Year

പുതിയ സാമ്പത്തിക വര്‍ഷം ആരംഭിച്ചതോടെ സ്പാര്‍ക്കില്‍ സാലറി ബില്ല് ഇ സബ്‌മിറ്റ് ചെയ്യുമ്പോള്‍  Make a bill from Pay Roll എന്ന പേജിൽ Select Bill, Bill  Type എന്നിവ സെലക്ട് ചെയ്താലും Head Account സെലക്ട് ചെയ്യാന്‍ കഴിയുന്നില്ല. 

Head Account സെലക്ട് ചെയ്തെങ്കില്‍ മാത്രമേ Make bill ക്ലിക്ക് ചെയ്യാന്‍ കഴിയൂ. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ Head of Account നല്‍കാത്തതു കൊണ്ടാണ് ഇങ്ങനെ വരുന്നത്. ഇതിന് എന്തു ചെയ്യണമെന്നു നോക്കാം.പുതിയ സാമ്പത്തിക വര്‍ഷത്തെ Head of Account ടൈപ്പ് ചെയ്ത് നല്‍കുകയാണ് ചെയ്യേണ്ടത്. ഇതിനുള്ള സ്റ്റെപ്പുകള്‍ താഴെ നല്‍കുന്നു.
ഒരു കാര്യം ഓര്‍ക്കുക Financial Year മാറിയപ്പോള്‍ സ്പാര്‍ക്കില്‍ വന്ന മാറ്റമാണ്. ഇത് Automatically Software ശരിയാക്കും അപ്പോള്‍ മുഴുവന്‍ Head of Account കളും അവിടെ തന്നെ കാണാം ,ഇങ്ങനെ Updation വരാത്ത കേസുകളില്‍ മാത്രം ഈ പോസ്റ്റ്‌ പിന്തുടരുക.
Step 1
Main Menu വിലെ Accounts -> Initialisation -> Head of Account എന്ന ക്രമത്തില്‍ പേജ് ഓപ്പണ്‍ ചെയ്യുക.

Step 2മുകളില്‍ വിവരിച്ചതു പോലെ Head of Account പേജ് തുറക്കുമ്പോള്‍ head of account കോളങ്ങള്‍ ശൂന്യമായി കിടക്കുന്നതു കാണാം. ഇവിടെ Head of Account തെറ്റില്ലാതെ കൃത്യമായി ടൈപ്പ് ചെയ്യുക.Eg :- 2202 -02 -109-86-00-01-01 എന്ന ഹെഡ് ഓഫ്‌ അക്കൗണ്ട്‌ എങ്ങനെ നല്‍കാം:- Grant No: (Salary matters->Est.Bill Types എടുത്ത് അവിടെ നല്‍കിയിരിക്കുന്ന bill code നല്‍കാം )majh(Function)-2202    smh(Sub function)-02    minh(Program)-109    subh(Scheme)-86    ssh(subsubhead)-00    deth(SubScheme)-01    objh(PrimaryUnit)-01    Head Description-HSS Bill/HS Bill/UP Bill/LP Bill .. etc (Salary matters->Est.Bill Types എടുത്ത് അവിടെ നല്‍കിയിരിക്കുന്ന Bill Description നല്‍കാം )    BE-0    Recovery-0    Expense-0    Plan/Nonplan-Nonplan    Voted/Charged -Voted .
കഴിഞ്ഞ തവണ എന്തായിരുന്നു ഈ കോളങ്ങളില്‍ നല്‍കിയിരുന്നത് എന്നറിയാൻ മാർഗമുണ്ട്.
Step 3
Blank ആയ കോളങ്ങളുടെ തൊട്ടു മുകളില്‍ കാണുന്ന Financial  Year 2018-19 എന്നതിനു പകരം 2017-18 എന്നു സെലക്ട്/ടൈപ്പ് ചെയ്തു നോക്കൂ. ഇപ്പോള്‍ കാണുന്ന Head of Account അതേപോലെ 2018-19 ലും ടൈപ്പ് ചെയ്ത് Insert ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ മതി.

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder