> National Digital Library | :

National Digital Library

പുസ്തക പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. 65 ലക്ഷത്തോളം പുസ്തകങ്ങള്‍, നിരവധി ഗവേഷണ പേപ്പറുകള്‍, പ്രബന്ധങ്ങള്‍, ജേർണലുകള്‍, പ്രസിദ്ധീകരണങ്ങള്‍-എല്ലാം ഒരൊറ്റ ആപ്പില്‍ ഇപ്പോള്‍ നിങ്ങളുടെ മൊബൈല്‍ ഫോണിലെത്തുന്നു. ഖരഗ്പൂരിലെ ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി വികസിപ്പിച്ച 'നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി ഓഫ് ഇന്ത്യ' എന്ന ആപ്പാണ് ലോകത്തെ ഏറ്റവും വലിയ വിജ്ഞാനശേഖരമൊരുക്കുന്നത്. മൊബൈല്‍ ഫോണുള്ള ആര്‍ക്കും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ പോയി ഇത് ഡൗണ്‍ലോഡ് ചെയ്ത് അറിവിന്റെ ഈ അലകടലിന് ഉടമയാകാം.
കഴിഞ്ഞ മാസം ആരംഭിച്ച ആപ്പ് ഇതിനകം ഒരു ലക്ഷത്തിലധികം തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടു. നിലവില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കാണ് ഇത് ലഭിക്കുക. ആപ്പിള്‍ വേര്‍ഷന്‍ ഉടന്‍ പുറത്തിറങ്ങും. ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി ഭാഷകളില്‍ ഇപ്പോള്‍ ലഭ്യമായ ആപ്പില്‍ വിഷയങ്ങള്‍ അനുസരിച്ച് പുസ്തകങ്ങളും മറ്റും സേര്‍ച്ച് ചെയ്യാനുള്ള സംവിധാനമുണ്ട്. കംപ്യൂട്ടറുകളില്‍ ഉപയോഗിക്കാവുന്ന തരത്തില്‍ ആപ്പിന്റെ ഡെസ്‌ക്‌ടോപ്പ് വേര്‍ഷനും ലഭ്യമാണ്. ദേശീയ ഡിജിറ്റല്‍ ലൈബ്രറി പദ്ധതിയുടെ ഭാഗമായി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ആപ്പ് തയ്യാറാക്കിയത്...
എന്‍സിഇആര്‍ടി പുസ്തകങ്ങള്‍, എട്ട് സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡുകളുടെ പുസ്തങ്ങള്‍, ജെഇഇ, ഗേറ്റ്, യുപിഎസ്‌സി ചോദ്യപേപ്പറുകള്‍, ഐഎസ്‌സി, ഐഐടികള്‍, ഐഐഎമ്മുകള്‍ തുടങ്ങിയവയിലെ ഗവേഷണ പ്രബന്ധങ്ങള്‍, സിഎസ്‌ഐആര്‍ പ്രസിദ്ധീകരണങ്ങള്‍, സൗത്ത് ഏഷ്യ ആര്‍ക്കൈവ്, ലോക ഇ-ബുക്ക് ലൈബ്രറി, ഒഇസിഡി,  ഇന്‍ഫ്‌ളിബ്‌നെറ്റ്, സത്യജിത്ത് റേ സൊസൈറ്റി തുടങ്ങിയവയുടെ പുസ്തകങ്ങള്‍ എന്നിങ്ങനെ എണ്ണിലായൊടുങ്ങാത്ത പുസ്തക ശേഖരമാണ് ആപ്പിലുള്ളത്. ലിബ്രിവോക്‌സ് ശേഖരത്തിലുള്ള ഓഡിയോ പുസ്തങ്ങളുടെ നീണ്ട നിരയും ആപ്പില്‍ ലഭ്യമാണ്. ...
Downloads
National Digital Library India-APP


0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder