> | :
 SSLC 2015 Examinership : A List
(mail of Pareekshabhavan: pareekshabhavan.itcell@gmail.com)


CE Marks Tabulation User Guide 

SSLC 2015 - CWSN : Order - First List - Second List 

SSLC A-List Published Circular 

SSLC IT EXAM CIRCULAR 

2015 മാര്‍ച്ച് മാസം നടക്കുന്ന SSLC പരീക്ഷയ്ക്കു തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി DIET ഇടുക്കി തയ്യാറാക്കിയ പഠനസഹായി

                                           
     

 Urdu
                                            
                             
 English

SSLC Orukkam 2013

1) - Malayalam

2) - English

3) - Hindi

4) - Arabic

5) - Urdu

6) - Sankrit

7) - Social Science

8) - Physics

9) - Chemistry

10) - Biology

11) - Mathematics


SSLC Orukkam 2014
എസ് എസ് എല്‍സി മലയാളം പരീക്ഷാ സഹായി ; മലയാളത്തെളിമ  
    
അശാന്തിപര്‍വങ്ങള്‍ക്കപ്പുറം    
   പാഠം ഒന്ന് ഗാന്ധാരിവിലാപം     
1. കവി, കൃതി, സാഹിത്യരൂപം
2. ഗാന്ധാരിയുടെ കാഴ്ചയുടെ പ്രത്യേകത, ക്രമം
3. അഭിമന്യുവിനെ വിശേഷിപ്പിച്ചിരിക്കുന്നത്
4. കൃഷ്ണനോടുള്ള ഗാന്ധാരിയുടെ മനോഭാവം പ്രകടമാവുന്ന വരികള്‍, ആശയം
5. ഗാന്ധാരിയുടെ പക്ഷപാതരഹിതമായ കാഴ്ച പ്രകടമാവുന്ന വരികള്‍, ആശയം
6. ഗാന്ധാരിയുടെ മാതൃത്വത്തിന്റെ ശക്തി പ്രകടമാവുന്ന വരികള്‍, ആശയം
7. കര്‍ണനോടുള്ള ഗാന്ധാരിയുടെസമീപനം പ്രകടമാവുന്ന വരികള്‍,ആശയം
8. ദ്രോണരെ സംസ്കരിച്ചതിനുള്ളകാരണങ്ങള്‍
9. ശകുനിയോടുള്ള ഗാന്ധാരിയുടെസമീപനം പ്രകടമാവുന്ന വരികള്‍,ആശയം
10. ദുര്യോധനനോടുള്ള സ്നേഹംപ്രകടമാവുന്ന വരികള്‍, ആശയം
11. കവിതയിലെ ആലങ്കാരികഭംഗി ഉള്‍ക്കൊള്ളുന്ന വരികള്‍
.നല്ല മരതകക്കല്ലിനോടൊത്തൊരു...
. ലക്ഷണമുള്ളൊരുപൈതലൈമെന്നുടെ...
. പട്ടുകിടക്കമേലെ...
12. യുദ്ധം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വരുത്തിവയ്ക്കുന്ന ദുരിതങ്ങള്‍, പ്രകടമാവുന്ന വരികള്‍
13. കണ്ണുകൊണ്ടിങ്ങനെ കാണേണമെന്നതു...ഗാന്ധാരി ഇങ്ങനെ വിലപിക്കുന്നതിന്റെ കാരണം
14. ഗാന്ധാരി ശിവ ശിവ.... എന്നു വിളിച്ചുവിലപിക്കുന്നതിന്റെ കാരണങ്ങള്‍

  പാഠം രണ്ട് പട്ടാളക്കാരന്‍    
  1. കഥാകൃത്ത്, കൃതി, സാഹിത്യരൂപം
2. രാമന്‍നായരുടെ ജീവിതാവസ്ഥ
3. പട്ടാളക്കാരനായതിനുശേഷം രാമന്‍ നായരുടെ ജീവിതത്തില്‍ വന്ന മാറ്റങ്ങള്‍
4. അവധി കിട്ടിയപ്പോള്‍ രാമന്‍നായരുടെ മാനസികാവസ്ഥ
5. അവധി കിട്ടിയപ്പോള്‍ മറ്റു പട്ടാളക്കാരുടെ മാനസികാവസ്ഥ
6. പട്ടാളക്കാരുടെ ജീവിതത്തില്‍ഉണ്ടാകുന്ന അനിശ്ചിതത്വം(കഥാസന്ദര്‍ഭം)
7. സ്വന്തം വിലാസം തേടിയുള്ളരാമന്‍ നായരുടെ യാത്രയില്‍ അയാള്‍ അനുഭവിക്കുന്ന അനാഥത്വം - അദ്ദേഹത്തിന്റെ മാനസികാവസ്ഥ
8. വാതില്‍പ്പടിയില്‍ രാമനെന്നുംവാങ്ങിയ പാത്രങ്ങളില്‍ നാണി എന്നുംകൊത്തിവെയ്ക്കുന്നതിലെമാനസികാവസ്ഥ
9. രാമനും വൃദ്ധയും തമ്മിലുള്ള ആത്മബന്ധം -
കഥാസന്ദര്‍ഭങ്ങള്‍ സംഭാഷണങ്ങള്‍
10. നാണിയെ തനിച്ചാക്കി രാമന്‍ നായര്‍ക്കുപോകേണ്ടിവരുന്ന അവസ്ഥ (പട്ടാളക്കാരുടെജീവിതാവസ്ഥ)
11. രാമന്‍ നായര്‍ പോയതിനുശേഷം നാണിയുടെജീവിതാവസ്ഥയിലുണ്ടായ മാറ്റം
12. നാണിയുടെ കാത്തിരിപ്പ്
13. രാമന്‍ നായരുടെ മരണം കഥാകൃത്ത്അവതരിപ്പിച്ച രീതി
14. കഥയില്‍ ശബ്ദകോലാഹലങ്ങളില്ലാത്തയുദ്ധത്തിന്റെ സാന്നിധ്യം
15. രാമന്‍ നായര്‍, വൃദ്ധ, നാണി എന്നീ കഥാപാത്രങ്ങളുടെ പ്രത്യേകതകള്‍

അര്‍ജുനവിഷാദ യോഗം    
  1. നിരൂപകന്‍, കൃതി
2. അര്‍ജുനന്‍ നടത്തിയ അശ്വമേധയാഗത്തിന്റെ ഫലങ്ങള്‍
3. അര്‍ജുനനെ അഭിമന്യുപിതാവ്, ഗാണ്ഡീവധന്വാവ്എന്നിങ്ങനെ വിശേഷിപ്പിക്കുമ്പോള്‍ സാന്ദര്‍ഭികമായിവരുന്ന അര്‍ഥതലങ്ങള്‍
4. ദുശ്ശളയുടെ പ്രാര്‍ഥന - അര്‍ജുനന്റെ മാനസികാവസ്ഥ(മാരാരുടെ സവിശേഷ പ്രയോഗം)
5. യുദ്ധം വിജയിച്ചിട്ടും ആഹ്ലാദിക്കാന്‍ കഴിയാത്ത പാണ്ഡവരുടെ അവസ്ഥ
6. ആയുധങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലാത്ത മനുഷ്യാവസ്ഥ (അര്‍ജുനന്റെ അനുഭവം)
7. യുദ്ധത്തിന്റെ നിരര്‍ഥകത
8. മാരാരുടെ ഭാഷാശൈലി
9. ലഘുവാക്യങ്ങളാക്കല്‍, പദം പിരിക്കല്‍, വിഗ്രഹിക്കല്‍...
10. യുദ്ധവിരുദ്ധ ഉപന്യാസം

ദേശപ്പെരുമ    
   പാഠം ഒന്ന് പൊന്നാനി     
1. കൃതി, കര്‍ത്താവ്,സാഹിത്യരൂപം
2. നമ്പൂതിരി ജന്മദേശത്തെ അവതരിപ്പിച്ച രീതിയുടെ പ്രത്യേകതകള്‍
3. ചിത്രീകരണത്തില്‍നിന്നു ദേശസവിശേഷതകള്‍ കണ്ടെത്തല്‍
4. ലഘുവാക്യങ്ങള്‍ ചേര്‍ത്തെഴുതല്‍
5. പ്രത്യേക പ്രയോഗങ്ങള്‍

  പാഠം രണ്ട് തട്ടകം    
  1. കൃതി, കര്‍ത്താവ്, സാഹിത്യരൂപം
2. ഉണ്ണീരിയുടെ യാത്രപറച്ചില്‍,അതിന്റെ പ്രത്യേകതകള്‍
3. ഉണ്ണീരിയും കമ്മളൂട്ടിയും തമ്മിലുള്ള ബന്ധം
4. ഉണ്ണീരിയുടെയും കമ്മളൂട്ടിയുടെയും യാത്ര, ദേശവര്‍ണന
5. വീടിനോടും നാടിനോടും പ്രകൃതിയോടുമൊക്കെയുള്ള കഥാപാത്രങ്ങളുടെ സമീപനം
6. ഉണ്ണീരിയുടെ യാത്ര അവതരിപ്പിച്ച രീതി
7. ചന്തയുടെ വിവരണം, കന്നുകളെക്കുറിച്ചുള്ള വിവരണം (കാര്‍ഷികസംസ്കൃതിയുടെ പ്രത്യേകതകള്‍)
8. ചന്തയില്‍ നില്‍ക്കുന്ന ഉണ്ണീരിയെയുംകമ്മളൂട്ടിയെയും അവതരിപ്പിച്ചരീതി
9. ആല്‍ത്തറയിലെ അനുഭവം, അവതരിപ്പിച്ച രീതി
10. നോവല്‍ഭാഗത്തു പ്രത്യക്ഷപ്പെടുന്ന ഗോത്രബിംബങ്ങള്‍ (അമ്മദൈവം), കാര്‍ഷിക ബിംബങ്ങള്‍

പാഠം മൂന്ന് കടമ്മനിട്ട    
  1. കൃതി, കര്‍ത്താവ്, സാഹിത്യരൂപം
2. തന്റെ ജന്മനാടിനെക്കുറിച്ചുള്ള ഓര്‍മകള്‍ ഇന്ദ്രിയാനുഭവങ്ങളായി കവിയില്‍ ഉണരുന്നത്
3. കവി അവതരിപ്പിക്കുന്ന ഗ്രാമീണ ചിത്രങ്ങള്‍
4. കവി അവതരിപ്പിക്കുന്ന ഗ്രാമീണചിത്രങ്ങളുടെ സവിശേഷതകള്‍
5. കവിയുടെ ബാല്യകാലാനുഭവങ്ങള്‍
6. കവിയുടെ ബാല്യകാലാനുഭവങ്ങള്‍ അവതരിപ്പിച്ചതിലെ സവിശേഷതകള്‍
7. ഗ്രാമീണ നന്മകള്‍ നഷ്ടമാകുന്നുവോഎന്ന കവിയുടെ ഭീതിയുടെഅടിസ്ഥാനം
8. 'കുളക്കോഴിപ്പിടയാടയുരിഞ്ഞുപിടഞ്ഞുപടിഞ്ഞാട്ടോടി പോവതുനോക്കി നടന്നു ഞാന്‍ പ്രയോഗത്തിന്റെ സവിശേഷത (കവിയുടെആശങ്ക)
9. കാവ്യഭംഗി നിറഞ്ഞ വരികള്‍.എണ്ണം തെറ്റിയ ഓര്‍മകള്‍...ഉറങ്ങിയെണീക്കേ
.എണ്ണ നിറച്ചൊരു...പുല്‍ക്കൊടിനോക്കി
. കളഭം തൊട്ടു കരിക്കു നിവേദിച്ചമ്പലമുറ്റത്തമ്പിളി
. ഓര്‍മകള്‍ മൂത്തു നരച്ചു
10. പ്രയോഗഭംഗി നിറഞ്ഞ വരികള്‍
പാഠം നാല് ഉരുളികുന്നത്തിന്റെ ലുത്തിനിയ    
  1. കൃതി, കര്‍ത്താവ്, സാഹിത്യരൂപം
2. ഉരുളികുന്നത്തോടുള്ള ലേഖകന്റെ കടപ്പാട്
3. ഉരുളികുന്നത്തിന്റെ പാര്‍ശ്വോല്‍പന്നമാണെന്നു കരുതുന്നതിലെയുക്തി
4. അയല്‍പ്രദേശമെല്ലാം സ്വന്തം പ്രദേശത്തോടു കൂട്ടിച്ചേര്‍ക്കാന്‍ ലേഖകനെ പ്രേരിപ്പിക്കുന്നത്, അതിന്റെമാനദണ്ഡം
5. ഉരുളികുന്നത്തിന്റെ ജനങ്ങളെ തരംതിരിച്ചതും ഭൂമിശാസ്ത്രപരമായപ്രത്യേകതകളും
6. ഉരുളികുന്നം സക്കറിയയ്ക്കു നല്‍കിയത്
7. ഉരുളികുന്നത്തിന്റെ സ്വാധീനം സക്കറിയയില്‍
8. ഭാഷാപരമായ പ്രത്യേകതകള്‍

ആസ്വാദനം    
  1. ആമുഖം
(കൃതി, കര്‍ത്താവ്,സാഹിത്യരൂപം)
2. കവിത / കഥ ആശയം
3. അലങ്കാരഭംഗി, പ്രയോഗഭംഗി, താളാത്മകത, താളത്തെ സ്വാധീനിക്കുന്ന പദങ്ങളുടെ ആവര്‍ത്തനം, അതു കവിതയ്ക്കു നല്‍കുന്നസവിശേഷഭംഗി
4. സവിശേഷമായ പ്രയോഗങ്ങള്‍
5. സമകാലിക പ്രസക്തി
6. ഉപസംഹാരം

ഭാഷാപരമായ ചോദ്യങ്ങള്‍    
  1. പദങ്ങള്‍ പിരിച്ച് ഘടകപദങ്ങള്‍ കണ്ടെത്തല്‍
2. പദങ്ങള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ പദങ്ങളിലുണ്ടാവുന്ന മാറ്റങ്ങള്‍ (അക്ഷരംഇരട്ടിക്കുക, അക്ഷരം നഷ്ടപ്പെടുക, പുതിയ അക്ഷരം വരിക, ഒരക്ഷരംപോയി പകരം മറ്റൊന്നു വരിക)
3. മഹാവാക്യങ്ങളെ ആശയം ചോരാതെലഘുവാക്യങ്ങളാക്കല്‍
4. ലഘുവാക്യങ്ങള്‍ ചേര്‍ത്ത് ആശയംചോരാതെ മഹാവാക്യമാക്കല്‍
5. മാതൃകപോലെ പദങ്ങള്‍ കണ്ടെത്തുക - സഹാസം (സ), സുഷുപ്തി(സു)
6. പ്രയോഗങ്ങളുടെ ആശയം (ക്ഷ രസായി, കുന്താവും, തായമ്പകആസാധ്യം...)
7. ഒരേ പദങ്ങള്‍ വ്യത്യസ്ത സന്ദര്‍ഭത്തില്‍ പ്രയോഗിക്കുമ്പോള്‍ വരുന്നഅര്‍ഥവ്യത്യാസം (ചാടിക്കളയുക -ചാടിയിട്ട് കളയുക, കളഞ്ഞുപോയി- കളഞ്ഞിട്ട് പോയി)
8. കവിതയില്‍ ഒരേ പദം വ്യത്യസ്തഅര്‍ഥത്തില്‍ പ്രയോഗിക്കല്‍ (ലക്ഷണമൊത്തൊരു പൈതല്‍...ലക്ഷണാ, പട്ടുകിടക്കമേലെ...പട്ടുകിടക്കുമാരായിതോ)
9.പകരം പദം പ്രയോഗിക്കല്‍ (ഉരുളികുന്നത്തെകല്ലിന്റെയും...പാര്‍ശ്വോല്‍പന്നം)

കായിന്‍പേരില്‍ പൂ മതിക്കുവോര്‍ 
പാഠം ഒന്ന് വിണ്ട കാലടികള്‍    
  1. കൃതി, കര്‍ത്താവ്, സാഹിത്യരൂപം
2. കവിതയ്ക്കു നിദാനമായ സംഭവം
3. വിണ്ട കാലുകളെക്കുറിച്ചുള്ള ഡോക്ടറുടെ കാഴ്ചപ്പാട്
4. വിണ്ട കാലടികളെക്കുറിച്ചുള്ള കവിയുടെ കാഴ്ചപ്പാട്
5. വിണ്ട കാലടികള്‍ കവിയുടെ ആത്മാഭിമാനത്തിന്റെപ്രതീകങ്ങളായി കാണുന്നതിലെ യുക്തി
6. പുതിയ തലമുറയ്ക്കു കവിയുടെ ജീവിതഗ്രന്ഥംവായിച്ചാല്‍ മനസ്സിലാവില്ല എന്നു കരുതുന്നതിലെയുക്തി
7. കവിയുടെ ത്യാഗനിര്‍ഭരമായ ജീവിതം
8. കവിയുടെ ജീവിതകാലഘട്ടത്തിന്റെ പ്രത്യേകതകള്‍
9. കേരള സമൂഹത്തിന്റെ വളര്‍ച്ചയ്ക്കു വഴിതെളിച്ചസാമൂഹ്യപ്രവര്‍ത്തനങ്ങള്‍
10. അക്കിലസ്സിന്റെ കഥയുടെ പ്രസക്തി
11. കാവ്യഭംഗി പ്രകടമാവുന്ന വരികള്‍ (ഇടവപ്പാതിക്കാറ്റു...)
12. ശക്തിതന്‍ മൂലാധാരം, ശക്തിസംഭരണികള്‍, ധരയോടായ് ബന്ധിക്കുന്ന തായ്വേരുകള്‍, ഉപ്പുനീരുറവകള്‍, ജീവിതമുള്‍ക്കാഴ്ചയ്ക്കു നല്‍കിം നല്‍കിയകണ്ണാടികള്‍ എന്നീ പ്രയോഗങ്ങളുടെ ഭംഗി, ഒൌചിത്യം,ആശയം
13. കൊള്ളിയാന്‍വെട്ടം വെറും തെങ്ങിന്‍ ചൂട്ടൊളിയായി,അല്ലിലെപ്പെരുമാരി കുളിനീരുറവയായി - ആശയം,കവിയുടെ മാനസികാവസ്ഥ
14. ചെരുപ്പില്ലാത്തോരെന്‍ സന്തതസഹചരര്‍ - ആശയം
15. പട്ടിന്റെ സോക്സില്‍...ചലിച്ചാലും - കവിയുയര്‍ത്തുന്ന സാമൂഹ്യവിമര്‍ശനം
പാഠം രണ്ട് ഉതുപ്പാന്റെ കിണര്‍    
  1. കൃതി, കര്‍ത്താവ്, സാഹിത്യരൂപം
2. ഉതുപ്പാന്റെ ജീവിത സാഹചര്യം
3. ഉതുപ്പാനെ അവതരിപ്പിച്ച കാരൂര്‍ശൈലിയുടെ പ്രത്യേകതകള്‍
.ആ ചെറുനഗരത്തില്‍...
. അവന്‍ കഴിയുംമട്ടില്‍ പണിയെടുക്കും...
. അവന്റെ ജീവിതാവശ്യങ്ങള്‍ ലഘുവാണ്...
4. കിണര്‍ കുഴിക്കാന്‍ ഉതുപ്പാന്‍ നടത്തുന്ന ശ്രമങ്ങള്‍
5. ഉതുപ്പാന്റെ പ്രവൃത്തികളോടുള്ള മറ്റുള്ളവരുടെ പ്രതികരണങ്ങള്‍.കുട്ടികളുടെ . യുവാക്കളുടെ . വൃദ്ധയുടെ
6. സാമൂഹികപ്രവര്‍ത്തനങ്ങളോടുള്ള സാമാന്യജനത്തിന്റെ സമീപനം, മനോഭാവം
7. അവരവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചു സാമൂഹ്യപ്രവര്‍ത്തനങ്ങളെ സമീപിക്കുന്ന രീതി
8. നഗരസഭയുടെ സമീപനം
9. നാഗരികതയോടുള്ള സമീപനത്തിന്റെ പ്രസക്തി(നന്മയെ തടയുന്ന നാഗരികതയുടെ കാലത്ത്...)
10. കിണര്‍ നികത്താനുള്ള ആവശ്യത്തോടുള്ള ഉതുപ്പാന്റെ പ്രതികരണം
11. കിണര്‍ നികത്തുമെന്ന ഘട്ടം വന്നപ്പോള്‍ ഉതുപ്പാനുസംഭവിച്ച അന്ത്യം
12. ഉതുപ്പാന്റെ അന്ത്യത്തെ കാരൂര്‍ അവതരിപ്പിച്ച രീതി,സവിശേഷത
13. അവന്റെ ഹൃദയശുദ്ധിയുടെ അടിത്തട്ടു കാണാനെന്നവണ്ണം കിണര്‍ ചുഴിഞ്ഞിറങ്ങി, കിണര്‍ അടിവരെതാഴ്ന്നതോടെ ഉതുപ്പാന്റെ മടിശീലയുടെ നെല്ലിപ്പലകയും കണ്ടു, നന്മ തടയുന്ന നാഗരികതയുടെ കാലത്ത്, ചന്ദ്രന്‍ ചോദ്യരൂപത്തില്‍ ഇന്ദ്രദിക്കില്‍നിന്നെത്തിനോക്കി -തുടങ്ങിയ പ്രത്യേക പ്രയോഗങ്ങളുടെ ആശയം, ഭംഗി, പ്രസക്തി

പാഠം മൂന്ന് അടുത്തൂണ്‍    
  1. കൃതി, കര്‍ത്താവ്, സാഹിത്യരൂപം
2. കവിയുടെ ഗ്രാമജീവിതാനുഭവം
3. നഗരജീവിതാനുഭവം കവിയെ പ്രലോഭിപ്പിക്കുന്നരീതി
4. നഗരജീവിതത്തിന്റെ പ്രലോഭനങ്ങളില്‍നിന്നുരക്ഷപ്പെടാന്‍ കവി സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍
5. ഗ്രാമജീവിതം കവിയില്‍ സൃഷ്ടിക്കുന്ന മനോഭാവം
6. ഗ്രാമത്തിന്റെ സൂക്ഷ്മഭാവങ്ങള്‍ കണ്ടെത്തുന്ന കവിയുടെ മാനസികഭാവം
7. ഗ്രാമത്തിന്റെ സൂക്ഷ്മഭാവങ്ങളായി തിരഞ്ഞെടുത്ത പ്രതീകങ്ങളുടെ ഒൌചിത്യം (മുക്കുറ്റിപ്പൂവ്, നിലപ്പനപ്പൂവ്)
8. നഗരം ജീപ്പില്‍ വന്നിറങ്ങുന്നു എന്ന പ്രയോഗത്തിന്റെഒൌചിത്യം
9. നഗരജീവിതത്തിനു ഗ്രാമജീവിതത്തോടുള്ള സമീപനം
. വൈചിത്യ്രരാഹിത്യത്തിലുയിര്‍ത്തോനേ
. മതിയായില്ലേ നിനക്കേകാന്ത നിദ്രാണത്വം
. മൂകവേദനയില്‍ നീ മുങ്ങിക്കിടക്കുന്നു
10. വൈചിത്യ്രരാഹിത്യത്തിലുയിര്‍ത്തോനേ, സുവിനീതമെന്നാത്മസദനം എന്നിവയുടെ ഘടകപദങ്ങള്‍
11. സംശയം - നിസ്സംശയം, സന്ദേഹം - നിസ്സന്ദേഹം, സാരംനിസ്സാരം... ഇതുപോലുള്ള പദങ്ങള്‍ കണ്ടെത്തല്‍

പാഠം നാല് കടലിന്റെ വക്കത്ത് ഒരു വീട്    
  1. കൃതി, കര്‍ത്താവ്, സാഹിത്യരൂപം
2. അറുമുഖത്തിന്റെ ജീവിതരീതി
3. അറുമുഖത്തിന്റെ ജീവിതാവസ്ഥയ്ക്കുള്ള കാരണങ്ങള്‍
4. അറുമുഖത്തിന്റെയും ഭാര്യയുടെയും ജീവിതാനുഭവം
5. അറുമുഖത്തിന്റെ ഭാര്യയുടെ ജീവിത നൈരാശ്യം
6. യുവാവിന്റെ സാമീപ്യം അറുമുഖത്തിന്റെ ഭാര്യയുടെ ജീവിതകാഴ്ചപ്പാടില്‍ വരുത്തിയ മാറ്റം
7. യുവാവിന്റെ സവിശേഷമായ പ്രകൃതം
8. യുവാവിന്റെ ജീവിതത്തോടുള്ള സമീപനം
9. അറുമുഖത്തിന്റെ ഭാര്യ യുവാവിനു പുതപ്പു നല്‍കുന്നതിലൂടെ അവര്‍ക്കുണ്ടായ മാറ്റത്തിന്റെ സൂചനകള്‍
10. അറുമുഖം, ഭാര്യ, യുവാവ് - കഥാപാത്രങ്ങളുടെ സവിശേഷത


 എസ് എസ് എല്‍ സി പരീക്ഷ സഹായി ; മനസ്സില്‍ നിറയട്ടെ മലയാളം
പാഠഭാഗത്തെ സമഗ്രമായി സമീപിച്ചിരിക്കുന്ന ചെക് ലിസ്റ്റാണിത്. പാഠഭാഗം എത്രമാത്രം ഉള്‍ക്കൊണ്ടിരിക്കുന്നു എന്നു സ്വയം തിരിച്ചറിയാന്‍ ഈ പട്ടിക കൂട്ടുകാരെ സഹായിക്കും.
പാഠഭാഗം വായിച്ചതിനുശേഷം ഈ ചെക് ലിസ്റ്റിലൂടെ കടന്നുപോകണം. ചെക് ലിസ്റ്റില്‍ നല്‍കിയിരിക്കുന്ന ഓരോ പോയിന്റും എത്രമാത്രം ഉള്‍ക്കൊണ്ടു എന്നു സ്വയം വിലയിരുത്തണം. മനസ്സിലാവാത്ത ഭാഗങ്ങള്‍ അധ്യാപകരോടു ചോദിച്ചു മനസ്സിലാക്കാന്‍ ശ്രമിക്കുമല്ലോ. ഇനി പാഠഭാഗങ്ങളിലേക്കു പ്രവേശിക്കാം.
കാലിലാലോലം ചിലമ്പുമായ്  
പാഠം ഒന്ന്:
ചെറുതായില്ല ചെറുപ്പം
        1. കൃതി, കര്‍ത്താവ്, കല?
2. കഥകളിയുടെ സവിശേഷത?
3. കഥകളി വാദ്യങ്ങള്‍?
4. കഥകളി വേഷങ്ങള്‍, കഥാപാത്രങ്ങള്‍? (ഉദാ:ദമയന്തി - മിനുക്ക്)
5. പ്രധാന ആട്ടക്കഥകള്‍
6. ചെറുതായില്ല ചെറുപ്പം - കാവ്യസന്ദര്‍ഭം
7. ദമയന്തിയുടെ മാനസികാവസ്ഥ
8. ദമയന്തിയുടെ മാനസികാവസ്ഥയിലെ ചാഞ്ചല്യം
9. ദമയന്തിയെ വിശേഷിപ്പിച്ചിരിക്കുന്നത്, വരികളിലെ കാവ്യപരമായ സവിശേഷതകള്‍
10. ദമയന്തിയുടെ ആരാമാനുഭവങ്ങള്‍, വരികളിലെകാവ്യപരമായ സവിശേഷതകള്‍
11. ആരാമാനുഭവങ്ങളുടെ പ്രത്യേകതകള്‍, കാരണം?
12. അരയന്നത്തിന്റെ വരവിനുള്ള സവിശേഷതകള്‍, വരികളിലെ കാവ്യപരമായ സവിശേഷതകള്‍
13. അരയന്നത്തെ കണ്ടപ്പോഴുള്ള ദമയന്തിയുടെമാനസികാവസ്ഥയിലുണ്ടായ മാറ്റം
14. ദമയന്തിയുടെ പ്രകൃതത്തോടുള്ള അരയന്നത്തിന്റെ പ്രതികരണം
15. അരയന്നത്തിന്റെ ഉപദേശം, സമകാലിക പ്രസക്തി
16. ദൂതിന്റെ പ്രത്യേകതകള്‍
17. ദൂതന്റെ സാമര്‍ഥ്യം പ്രകടമാവുന്നതെങ്ങനെ
18. ദൂതന്‍ സ്വയം പരിചയപ്പെടുത്തുന്ന ഭാഗത്തെകാവ്യപരമായ പ്രത്യേകതകള്‍
പാഠം രണ്ട്:   
  മുരിഞ്ഞപ്പേരിം ചോറും
        1. കൂത്തെന്ന കലാരൂപത്തെക്കുറിച്ച്
2. കൂത്തിന്റെ സവിശേഷതകള്‍
3. പാഠസന്ദര്‍ഭം
4. കൌണ്ഡിന്യനോടുള്ള മറ്റള്ളവരുടെ സമീപനം
5. കൌണ്ഡിന്യനു മറ്റുള്ളവരോടുള്ള സമീപനം
6. കൌണ്ഡിന്യന്‍ രാജാവിനെ അനുഗ്രഹിക്കുന്നതിലെ സാമൂഹ്യതലം (ചാതുര്‍വര്‍ണ്യം)
7. ദാരിദ്യ്രം അവതരിപ്പിച്ച രീതി, അവതരണത്തിലെപ്രത്യേകതകള്‍
8. കൌണ്ഡിന്യന്റെ രാജകൊട്ടാര ജീവിതം - പ്രകടമാവുന്ന സാമൂഹ്യവിമര്‍ശനം
9. കൂത്തിന്റെ സവിശേഷതകള്‍ തെളിയുന്ന പാഠസന്ദര്‍ഭങ്ങള്‍
10. പ്രത്യേക പ്രയോഗങ്ങള്‍ (കുതിരപ്പുറം കുന്താവും,ചക്കീം ഉരപ്പുരേം...)
11. ഭാഷാപരമായ പ്രത്യേകതകള്‍ (നമ്പൂതിരിഭാഷ)
12. സാമൂഹ്യ വിമര്‍ശനങ്ങള്‍ (കയ്യേറ്റക്കാര്‍ക്കാണല്ലോ സ്ഥാനം)
പാഠം മൂന്ന്:   
  ആര്‍ട്ട് അറ്റാക്ക്        
1. കൃതി, കര്‍ത്താവ്, സാഹിത്യരൂപം
2. ശിവരാമന്റെ ജീവിതാവസ്ഥകള്‍
3. ശിവരാമന്റെ കുടുംബാവസ്ഥയോടുള്ള ഭാര്യയുടെ പ്രതികരണങ്ങള്‍
4. ശിവരാമന്റെ കലയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍
5. പത്രമാഫിസിലെ ശിവരാമന്റെ അനുഭവങ്ങള്‍
6. പത്രസ്ഥാപനത്തില്‍ വന്ന മാറ്റങ്ങള്‍, ഇത്തരംമാറ്റങ്ങളോടുള്ള ശിവരാമന്റെ പ്രതികരണങ്ങള്‍
7. എഡിറ്റര്‍മാരുടെ പത്രപ്രവര്‍ത്തനത്തോടുള്ളസമീപനങ്ങള്‍
8. ശിവരാമന്റെ സമീപനങ്ങളോടുള്ള എഡിറ്റര്‍മാരുടെ പ്രതികരണങ്ങള്‍
9. ശിവരാമന്റെ കലാനിരൂപണത്തോട് എഡിറ്റര്‍മാര്‍എടുത്ത സമീപനം
10. ശിവരാമന് ഇത്തരം സമീപനങ്ങള്‍ അനുഭവപ്പെട്ടത്
11. ഫാഷന്‍ ഷോയെ സംബന്ധിച്ച് എഡിറ്ററുടെയും ശിവരാമന്റെയും സമീപനങ്ങള്‍
12. ശിവരാമനില്‍ വളരുന്ന ആത്മനിന്ദ
13. മകളുടെ സമ്മാനാര്‍ഹമായ ചിത്രം, ചിത്രത്തോടുള്ള ശിവരാമന്റെ പ്രതികരണം
14. ശിവരാമന്റെ അവസ്ഥകളെ വെളിപ്പെടുത്തുന്ന പ്രയോഗങ്ങള്‍, കഥാസന്ദര്‍ഭങ്ങള്‍
15. കലകളോടുള്ള പുതുതലമുറയുടെ സമീപനങ്ങള്‍
16. കലകളെ വില്‍പനച്ചരക്കാക്കുന്ന പുതിയകാലമാധ്യമപ്രവര്‍ത്തനങ്ങള്‍
17. ലാഭം മാത്രം ലക്ഷ്യമിടുന്ന പത്രസ്ഥാപനങ്ങള്‍ പ്രശ്നങ്ങളെ സമീപിക്കുന്ന രീതി
18. ശിവരാമന്‍, ഗിരിരാജ്, രവിഭൂഷണ്‍, ആരതി എന്നീ കഥാപാത്രങ്ങളുടെ സവിശേഷതകള്‍
ഇരുചിറകുകളൊരുമയിലങ്ങനെ       
    പാഠം ഒന്ന്:
ഇവള്‍ക്കു മാത്രമായ്   
1. കൃതി, കര്‍ത്താവ്, സാഹിത്യരൂപം
2. സ്ത്രീ പ്രശ്നങ്ങളോടുള്ള കവിയുടെ സമീപനത്തിന്റെ പ്രത്യേകതകള്‍ (അതിവൈകാരികത)
3. സ്ത്രീയവസ്ഥകളെ ചിത്രീകരിക്കുവാന്‍കവി സ്വീകരിച്ച ബിംബങ്ങള്‍
4. സ്ത്രീയവസ്ഥകളെ ചിത്രീകരിക്കുവാന്‍കവി സ്വീകരിച്ച ബിംബങ്ങളുടെ ഒൌചിത്യം(കടല്‍, ധരിത്രി, ചിങ്ങവെയിലൊളി...)
5. കവിതയിലെ പ്രത്യേക നിരീക്ഷണങ്ങള്‍(ഇവള്‍ക്കു മാത്രമായ് ഒരു ജന്മം, കാലത്തിന്റെ കരങ്ങളില്‍ മാത്രം സമാശ്വസിക്കുവോര്‍...)- പ്രസക്തി, യുക്തി
6. കാവ്യപരമായ സവിശേഷതകള്‍(ചിങ്ങവെയിലൊളിപോലെ ചിരിപ്പവള്‍,ഉള്ളില്‍ കൊടുംതീയാളിടും ധരിത്രിയെപ്പോലെ തണുത്തിരുണ്ടവള്‍...)
7. കവിയുടെ മോഹം നിഷ്ഫലമാണെന്നുകരുതാനുള്ള കാരണങ്ങള്‍
8. സ്ത്രീകളുടെ സമകാലികാവസ്ഥ, സമൂഹത്തിന്റെ കാഴ്ചപ്പാട്
9. സ്ത്രീകളുടെ സമകാലികാവസ്ഥയോടുള്ള നിങ്ങളുടെ വ്യക്തിപരമായ സമീപനം

  പാഠം രണ്ട്:       
    സാഹിത്യത്തിലെ സ്ത്രീ        
1. കൃതി, കര്‍ത്താവ്, സാഹിത്യരൂപം
2. സമൂഹത്തിലെ വിവിധ തലങ്ങളിലെസ്ത്രീയവസ്ഥകളെക്കുറിച്ചുള്ള മുണ്ടശേരിയുടെ നിരീക്ഷണങ്ങള്‍(കുടുംബം തൊട്ട് രാഷ്ട്രം വരെ...)
3. സാഹിത്യത്തില്‍ പ്രത്യക്ഷപ്പെടുന്നസ്ത്രീകഥാപാത്രങ്ങളുടെ പൊതു അവസ്ഥകള്‍
4. സ്ത്രീകഥാപാത്രങ്ങളുടെ സൃഷ്ടിയില്‍സാഹിത്യകാരന്മാരില്‍ കാണുന്ന പൊതുപ്രവണതകള്‍
5. സാഹിത്യകാരന്മാര്‍ പൊതുവേ സ്ത്രീപക്ഷപാതികളാണോ?
6. സാഹിത്യത്തിലെ സ്ത്രീകഥാപാത്രങ്ങള്‍സമൂഹത്തിലെ യഥാര്‍ഥ സ്ത്രീയവസ്ഥകളെ പ്രതിഫലിപ്പിക്കുന്നുണ്ടോ?
7. ലോകസാഹിത്യത്തിലെ പ്രധാന സ്ത്രീകഥാപാത്രങ്ങള്‍
8. സ്ത്രീയവസ്ഥകളോടുള്ള സ്ത്രീകളുടെസമീപനം - മുണ്ടശേരി ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍
9. ആശാന്റെ സ്ത്രീകഥാപാത്രങ്ങളുടെ സവിശേഷതകള്‍
10. ആശാന്റെ സ്ത്രീകഥാപാത്രങ്ങള്‍ മറ്റുസ്ത്രീകഥാപാത്രങ്ങളില്‍നിന്നു വ്യത്യസ്തമാകുന്നതിന്റെ കാരണങ്ങള്‍
11. ആശാന്റെ സ്ത്രീകഥാപാത്രങ്ങള്‍ നേരിട്ട വിമര്‍ശനങ്ങള്‍, അതിന്റെ കാരണങ്ങള്‍
12. ഭാഷാപരമായ സവിശേഷതകള്‍, സവിശേഷ പ്രയോഗങ്ങള്‍ (ലഘുവാക്യങ്ങളാക്കല്‍, സമസ്തപദങ്ങള്‍ഘടകപദങ്ങളാക്കല്‍, വിഗ്രഹിക്കല്‍, പദച്ചേര്‍ച്ച...)

  പാഠം മൂന്ന്:       
    യാത്രാമൊഴി        
1. കൃതി, കര്‍ത്താവ്, സാഹിത്യരൂപം
2. ചിന്താവിഷ്ടയായ സീത എന്ന കൃതിയുടെ പ്രാധാന്യം
3. സീതയുടെ യാത്രപറച്ചില്‍
4. യാത്രപറച്ചിലിന്റെ ക്രമം, ഒൌചിത്യം
5. സന്ധ്യയോടുള്ള സീതയുടെ പ്രത്യേക മമതയ്ക്കു കാരണം
6. സീത ഈ ഭൂമിയില്‍നിന്നു യാത്രപറയേണ്ടതില്ല എന്നു തീരുമാനിച്ചതിന്റെ ഒൌചിത്യം
7. സീത രാമനോടു യാത്രപറയുമ്പോള്‍ പ്രകടമാവുന്ന ആത്മവിശ്വാസം
8. രാമനെ ഉപദേശിക്കാന്‍ കരുത്തു നേടുന്നസീതയുടെ വ്യക്തിത്വ സവിശേഷതകള്‍
9. സീതയെക്കുറിച്ചുള്ള മുണ്ടശേരിയുടെ നിരീക്ഷണം വരികളില്‍ എത്രമാത്രം പ്രതിഫലിക്കുന്നു
10. വരികളിലെ ദാര്‍ശനികത(അതിരമ്യബഹിര്‍ജ്ജഗത്തൊടി...ഐക്യമാം,രുജയാല്‍ പരിപക്വസത്വനായ്...വിഭാവ്യമിപ്പദം)


പരീക്ഷയ്ക്കു തയാറെടുക്കുന്ന കൂട്ടുകാരും കുടുംബങ്ങളും ഓര്‍ത്തുവയ്ക്കേണ്ട ചില കാര്യങ്ങള്‍.
 
ഓരോ വീടിന്റെയും നാടിന്റെയും പ്രതീക്ഷകളാണു കുട്ടികള്‍. അതുകൊണ്ടുതന്നെ കുട്ടികള്‍ മാത്രമല്ല, പരീക്ഷയില്‍ വിജയിക്കുകയും തോല്‍ക്കുകയും ചെയîുന്നത്. വീടിനും നാടിനും അതില്‍ പങ്കാളിത്തമുണ്ടാകണം.

കുടുംബം മുഴുവന്‍ കുട്ടികളുടെ ഉന്നമനത്തില്‍ ശ്രദ്ധയുള്ളവരാണ്. അവരുടെ പഠനത്തില്‍ വേണ്ട എല്ലാ സഹായങ്ങളും ചെയîാന്‍ വീട്ടുകാര്‍ സന്നദ്ധരാവണം. കുടുംബം മുഴുവന്‍ തന്നോടൊപ്പമുണ്ടെന്ന തോന്നല്‍ കുട്ടികള്‍ക്കുപഠിക്കാനുള്ള ആവേശവും പരീക്ഷയെഴുതാനുള്ളആത്മവിശ്വാസവും നല്കുന്നു.

ഒരുക്കാം പഠനമുറി  
റിവിഷനുവേണ്ടി ഇരുന്നുകഴിഞ്ഞാല്‍ യാതൊന്നുംപഠനത്തെ തടസ്സപ്പെടുത്തുകയില്ലെന്ന് ഉറപ്പുവരുത്തണം. പഠിക്കാനിരിക്കുന്നതിനു മുമ്പുതന്നെ, പുസ്തകങ്ങള്‍, നോട്ടുകള്‍, പേന, കാല്‍ക്കുലേറ്റര്‍ തുടങ്ങിയ പഠനോപകരണങ്ങള്‍ കയ്യെത്തുംദൂരത്ത് ഒരുക്കിവയ്ക്കണം. ഫോര്‍മുലകള്‍, നിര്‍വചനങ്ങള്‍, പദ്യഭാഗങ്ങള്‍, മാപ്പുകള്‍, ഡയഗ്രങ്ങള്‍ തുടങ്ങി മനഃപാഠമാക്കേണ്ട കാര്യങ്ങള്‍ വിവിധ വര്‍ണങ്ങളില്‍ കാര്‍ഡുകളിലെഴുതി പഠനമുറിയില്‍ ഒട്ടിച്ചുവയ്ക്കുക. പഠനത്തിനിടയില്‍ ഇടയ്ക്കിടെ ഇതുനോക്കി റിവിഷന്‍ ചെയîുക.

പഠനമുറി  
വേനല്‍ക്കാലത്ത് മരച്ചുവട്ടിലോ മറ്റോ ഇരുന്നു പഠിക്കാം. സ്വീകരണമുറി, കിടപ്പുമുറി, ഊണുമുറി എന്നിവയിലിരുന്നുള്ള പഠനം ഒഴിവാക്കണം. അരണ്ട പ്രകാശത്തില്‍ വായിക്കുന്നത് കണ്ണുകളെ ക്ഷീണിപ്പിക്കുന്നു. തീവ്രമായ പ്രകാശത്തിന് അഭിമുഖമായി വായിക്കുന്നതും കണ്ണിനു നന്നല്ല. വായിക്കുമ്പോള്‍ ഇടതുവശത്തുനിന്നും പ്രകാശം ലഭിക്കത്തവണ്ണം ഇരിപ്പിടം ക്രമീകരിക്കുക. പഠിച്ച കാര്യങ്ങള്‍ എഴുതിനോക്കുന്നത് നല്ലതാണ്. കണക്കിലെ സൂത്രവാക്യങ്ങളോ സയന്‍സിലെ ഡയഗ്രങ്ങളോ എഴുതിയും വരച്ചും നോക്കുകതന്നെവേണം.

നിസ്സാരമല്ല, ആഹാരകാര്യങ്ങള്‍  
ചില ആഹാരം കഴിച്ചാല്‍ കുട്ടിയുടെ ബുദ്ധിശക്തിയും ഓര്‍മശക്തിയും വര്‍ധിക്കുകയും മറ്റു ചിലത് അതിനെ ക്ഷയിപ്പിക്കുകയും ചെയîുമെന്ന് ആധുനിക ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. പഠനത്തിനും ഉന്മേഷത്തിനും ശരീരത്തിന് പോഷകാംശം ആവശ്യമുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അതു കിട്ടിയേ തീരു. വിലപിടിപ്പുള്ള ഭക്ഷണങ്ങളിലെ പോഷകാംശമുള്ളൂ എന്നു കരുതേണ്ട. നമ്മുടെ നാട്ടില്‍ സുലഭമായപപ്പായ, മുരിങ്ങയില, ചീര, വാഴക്കൂമ്പ്, മത്തി പോലുള്ള ചെറിയ മത്സ്യങ്ങള്‍ തുടങ്ങിയവയിലൊക്കെ ആവശ്യമുള്ള പോഷകങ്ങള്‍ധാരാളമുണ്ട്.

ഓര്‍മശക്തിക്കെന്ന പേരുകളിലിറങ്ങുന്ന മരുന്നുകള്‍ക്കു പരീക്ഷക്കാലത്ത് ആവശ്യക്കാര്‍ കൂടാറുണ്ട്. പക്ഷേ ഇത്തരം മരുന്നുകളുടെഫലം ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. മുട്ടയുടെ മഞ്ഞക്കരു, നിലക്കടല,പാലുല്‍പന്നങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ആവശ്യത്തിനു കഴിക്കുന്നതു ചിന്താശക്തിയും ഓര്‍മശക്തിയും കൂട്ടുന്നു. സോയ പയര്‍,മുളപ്പിച്ച പയര്‍വര്‍ഗങ്ങള്‍, പാല്‍, തൈര്എന്നിവ ഏകാഗ്രത കൂട്ടാന്‍ സഹായിക്കും. ചേന, ചേമ്പ്, കാച്ചില്‍ എന്നിവയില്‍ അടങ്ങിയിട്ടുള്ള ‘സെറോടോണിന്‍” എന്ന പദാര്‍ത്ഥം പരീക്ഷക്കാലത്തെ മാനസിക പിരിമുറക്കം കുറയ് ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

ഒമേഗ - 3 അടങ്ങിയ മത്തി, അയല, ചൂര,കൊഴുവ എന്നീ മീനുകള്‍ ഓര്‍മശക്തിയും മനഃപാഠമാക്കാനുള്ള കഴിവും വര്‍ദ്ധിപ്പിക്കുന്നു.പഠനത്തിനിടയില്‍ ഭക്ഷണം കൃത്യസമയത്ത്കഴിക്കുന്നതില്‍ വീഴ്ചവരുത്തരുത്. വയറു കാലിയാക്കിയിട്ടു പഠിക്കുന്നതു ശ്രദ്ധക്കുറവിനുകാരണമാകും.തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിന്പ്രഭാതഭക്ഷണം അത്യാവശ്യമാണ്. പരീക്ഷാദിവസങ്ങളില്‍ പ്രഭാത ഭക്ഷണം ഒഴിവാക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. എളുപ്പം ദഹിക്കുന്ന ഗോതമ്പ്, അരി എന്നിവകൊണ്ടുള്ള പ്രഭാതഭക്ഷണമാണ് പരീക്ഷാദിവസങ്ങളില്‍ നല്ലത്. കഞ്ഞിയും പയറും പുട്ടും കടലയും, ദോശയുംസാമ്പാറുമെല്ലാം ഇത്തരത്തിലുള്ള ഭക്ഷണമാണ്.

പരീക്ഷാനാളുകളില്‍ ഉച്ചഭക്ഷണമായി ചോറുതന്നെയാണു നല്ലത്. ദഹിക്കാന്‍ വിഷമമുണ്ടാക്കുന്ന ബിരിയാണി, പൊറോട്ട, കപ്പ എന്നിവ ഒഴിവാക്കുക. ഇവ തളര്‍ച്ചയ്ക്കും ഉറക്കും തൂങ്ങുവാനും ഇടയാക്കും. എസ്എസ്എല്‍സി പരീക്ഷ മിക്കതും ഉച്ചയ്ക്കു ശേഷമായതിനാല്‍ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വയറുനിറയെ കഴിക്കുന്നതും ക്ഷീണം ഉറക്കം എന്നിവയ്ക്ക് കാരണമാകും.

പഠിക്കുന്ന കുട്ടികള്‍ ദിവസം ചുരുങ്ങിയത്പല നേരങ്ങളിലായി 12 ഗ്ലാസ് വെള്ളമെങ്കിലും കുടിച്ചിരിക്കണം. ഇലക്ട്രോമാഗ്നെറ്റിക് ആക്റ്റിവിറ്റി കാരണമാണു നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കപ്പെടുന്നത്. തലച്ചോറിന്റെ സെല്ലുകളില്‍ വെള്ളം കയറിയിറങ്ങുമ്പോഴാണ് തലച്ചോറിനാവശ്യമായ ഇലക്ട്രിസിറ്റി ഉണ്ടാകുന്നത്. വെള്ളത്തിന്റെ അളവു കുറയുകയാണെങ്കില്‍ അതു തലച്ചോറിന്റെപ്രവര്‍ത്തനത്തെ ബാധിക്കും. കോട്ടുവായിടുമ്പോഴും ഉറക്കം വരുമ്പോഴും ഒരു ഗ്ലാസ് വെള്ളം കുടിച്ചുനോക്കൂ. ഉറക്കം ഉടന്‍ പമ്പ കടക്കും.

ഇംഗീഷ് എസ് എസ് എല്‍ സി പരീക്ഷാ സഹായി   
ചോദ്യരീതിയെ നമുക്ക് ഇങ്ങനെ തരംതിരിക്കാം
Areas from which questions are expected Score
1 Reading comprehension questions from prose
passages, poems and an unfamiliar passage 20
2 Information transfer 5
3 Questions from non-detailed prose texts5
4 Language discourses like narrative, character sketch, write-up, speech, notice, letter, diary,profile, conversation, report etc. 30
5 Grammar and Usage 20
Total 80

ഇവയില്‍ ഓരോവിഭാഗത്തിലും ഏതൊക്കെ ചോദ്യങ്ങള്‍ എങ്ങനെയൊക്കെ ചോദിക്കാം എന്നു നോക്കൂ.അതിനനുസരിച്ച് ഇതുവരെ പഠിച്ച കാര്യങ്ങള്‍ ക്രമീകരിക്കുകയും സമയ പരിധിക്കുള്ളില്‍നിന്നുകൊണ്ട് എഴുതിഫലിപ്പിക്കാനുള്ള കഴിവുനേടുകയുമാണ് ചെയേîണ്ടത്.
Reading comprehension
 A)വായനാശേഷി പരിശോധിക്കുന്ന 20 മാര്‍ക്കിന്റെ ചോദ്യങ്ങളില്‍ അഞ്ചുമുതല്‍ എഴുമാര്‍ക്ക് വരെ ചോദ്യങ്ങള്‍ പാഠപുസ്തകത്തിലെ  prose texts അടിസ്ഥാനമാക്കിയായിരിക്കും. ഒരു ഉദാഹരണം





The narrator hears the murmuring of the leaves and the insects while walking through the street at night. So he feels the night is murmorous.

The entire universe appears to the narrat or like a grand system of conversation among enormous beings. His life, when compared to the stars and other heavenly bodies, appears quite insignificant.

As it is night the narrator can not see much but he hears and smells everything around him. [The phrases given in the brackers are either noun phrases (the moon) or verb phrases (came out from behind)]the moon came out from behind a faint breeze raised my eyes my own actions shrugged my shoulder
കവിതകള്‍ വായിച്ചു മനസ്സിലാക്കാനുള്ള കഴിവുപരിശോധിക്കുന്ന നാലു മാര്‍ക്കിനുള്ള ചോദ്യങ്ങളാണുണ്ടാവുക. പഠിക്കാനുള്ള രണ്ടു കവിതകളെ അടിസ്ഥാനമാക്കി ചോദ്യങ്ങളുണ്ടാകും. ഒരുദാഹരണം: 
I breathed a song into the air,
It fell to earth, I knew not where;
For who has sight so keen and strong
That it can follow the flight of song?
Long, long afterward, in an oak
I found the arrow, still unbroken;
And the song, from beginning to end,
I found again in the heart of a friend.
1. Why does the speaker say that he does not know where the song fell?
2. Where did the speaker find the song long afterwards?
3. How was the arrow found in the oak tree?
4. Write the rhyme scheme followed in the stanza.

 ഒന്നാമത്തെ ചോദ്യത്തിന് ഉത്തരമെഴുതാന്‍ ആദ്യ stanza യിലെ മൂന്നും നാലും വരികളാണ് അടിസ്ഥാനമാക്കേണ്ടത്.í. 'who has sight so keen and str
ong / That it can follow the flight of song
എന്ന വരികളില്‍ ഒരു  Rhetorical question ആണ് കവി ഉപയോഗിച്ചിരിക്കുന്നത്. A rhetorical question is
asked to make a point, rather than to elicit an answer. The answers to questions 2 & 3 can be lifted directly from the lines given.
 

നാലാമത്തെ ചോദ്യം  rhyme scheme കണ്ടെത്താനുള്ളതാണ്. ഒരു  stanzaയിലെ ഓരോ വരിയുടെയും അന്ത്യത്തില്‍ വരുന്ന ശബ്ദത്തിന്റെ ക്രമമാണ് റൈം സ്കീം. ആദ്യ വരിയിലെ അവസാന ശബ്ദം 'ന്റ' എന്ന് മാര്‍ക്ക് ചെയ്താണ് റൈം സ്കീം എഴുതുന്നത്. ഇനി നമുക്ക് ഉത്തരങ്ങളിലൂടെ കടന്നുപോകാം
1. The poet says that no one has so keen and sharp a sight to follow the flight of a song.
2. He found the song in the heart of a friend.
3. The arrow was found unbroken in the oaktree.
4. aabb

രണ്ടു പദ്യഭാഗങ്ങളില്‍ നിന്നായി എട്ടുമാര്‍ക്കിനുള്ള ചോദ്യങ്ങളാണ്പ്രതീക്ഷിക്കാവുന്നത്. താഴെ നല്‍കിയ തരം ചോദ്യങ്ങളാണ് പദ്യങ്ങളില്‍ നിന്ന് സാധാരണയായി ചോദിക്കാറുള്ളത്
പാഠപുസ്തകത്തില്‍ പരിചയപ്പെട്ടിട്ടില്ലാത്ത ഒരു പാസ്സേജ് വായിച്ച് മനസ്സിലാക്കാനു ള്ള ചോദ്യങ്ങളാണ്  reading comprehension test ചെയîാനുള്ള അടുത്ത ഇനം. ഒരു മാര്‍ക്കിനുള്ള അഞ്ചു ചോദ്യങ്ങളാണു സാധാരണ ഈ വിഭാഗത്തില്‍
1 Reading comprehension questions from prose
passages, poems and an unfamiliar passage 20
2 Information transfer 5
3 Questions from non-detailed prose texts5
4 Language discourses like narrative, character sketch, write-up, speech, notice, letter, diary,profile, conversation, report etc. 30
5 Grammar and Usage 20
Total 80
ഇവയില്‍ ഓരോവിഭാഗത്തിലും ഏതൊക്കെ ചോദ്യങ്ങള്‍ എങ്ങനെയൊക്കെ ചോദിക്കാം എന്നു നോക്കൂ.അതിനനുസരിച്ച് ഇതുവരെ പഠിച്ച കാര്യങ്ങള്‍ ക്രമീകരിക്കുകയും സമയ പരിധിക്കുള്ളില്‍നിന്നുകൊണ്ട് എഴുതിഫലിപ്പിക്കാനുള്ള കഴിവുനേടുകയുമാണ് ചെയേîണ്ടത്. 
Reading comprehension
A) വായനാശേഷി പരിശോധിക്കുന്ന 20 മാര്‍ക്കിന്റെ ചോദ്യങ്ങളില്‍ അഞ്ചുമുതല്‍ എഴുമാര്‍ക്ക് വരെ ചോദ്യങ്ങള്‍ പാഠപുസ്തകത്തിലെ Ü prose textsഅടിസ്ഥാനമാക്കിയായിരിക്കും. ഒരു ഉദാഹരണം ശ്രദ്ധിക്കൂ:I shrugged my shoulders, mumbled, 'I'll be right back,' and went out into the darkness.At first I couldn't see anything at all. I groped my way along the stone-paved street. I lit acigarette. Suddenly the moon came out from
behind a black cloud, lighting up a weather-beaten white wall. I stopped in my tracks,blinded by that whiteness. A faint breezestirred the air and I could smell the fragrance of the tamarind trees. The night was murmuro
us with the sounds of leaves and insects. Thecrickets had bivouacked among the tall weeds. I raised my eyes: up there the starswere also camping out. I thought that thewhole universe was a grand system of signals,a conversation among enormous beings.My own actions, the creak of a cricket, the blinking of a star, were merely pauses and syll
ables, odd fragments of that dialogue. I was only one syllable, of only one word.
1. Why does the narrator feel that the night is murmurous ? 1
2. 'I was only one syllable, of only one word.'What does the expression signify ? 1
3. Why does the narrator rely more on the imagesof sound and smell than on visual images? 1
4. Classify the following group of words undertwo heads as shown below.
2
(the moon, came out from behind,a faint breeze, my own actions, raisedmy eyes, shrugged my shoulder)The moon came out from behind
മൂന്നു Reading comprehension ഉം രണ്ടു മാര്‍ക്കിനുള്ള ഒരു ഗ്രാമര്‍ ചോദ്യവുമാണ് ഇവിടെ ചോദിച്ചിരിക്കുന്നത്. ഈ ചോദ്യങ്ങള്‍ക്ക് താഴെക്കൊടുത്തിരിക്കുന്ന ഉത്തരങ്ങള്‍ നിങ്ങളുടെ ഉത്തരങ്ങളുമായിതാരതമ്യം ചെയ്തുനോക്കുമല്ലോ?

D
The narrator hears the murmuring of the leaves and the insects while walking through the street at night. So he feels the night is murmorous.DThe entire universe appears to the narrat or like a grand system of conversation among enormous beings. His life, when compared to the stars and other heavenly bodies, appears quite insignificant.D As it is night the narrator can not see much but he hears and smells everything around him. [The phrases given in the brackers are either noun phrases (the moon) or verb phrases (came out from behind)]the moon came out from behind a faint breeze raised my eyes my own actions shrugged my shoulder

B
)കവിതകള്‍ വായിച്ചു മനസ്സിലാക്കാനുള്ള കഴിവുപരിശോധിക്കുന്ന നാലു മാര്‍ക്കിനുള്ള ചോദ്യങ്ങളാണുണ്ടാവുക. പഠിക്കാനുള്ള രണ്ടു കവിതകളെ അടിസ്ഥാനമാക്കി ചോദ്യങ്ങളുണ്ടാകും. ഒരുദാഹരണം: 
I breathed a song into the air,
It fell to earth, I knew not where;
For who has sight so keen and strong
That it can follow the flight of song?
Long, long afterward, in an oak
I found the arrow, still unbroken;
And the song, from beginning to end,
I found again in the heart of a friend.
1. Why does the speaker say that he does not know where the song fell?
2. Where did the speaker find the song long afterwards?
3. How was the arrow found in the oak tree?
4. Write the rhyme scheme followed in the stanza.

ഒന്നാമത്തെ ചോദ്യത്തിന് ഉത്തരമെഴുതാന്‍ ആദ്യ യിലെ മൂന്നും നാലും വരികളാണ് അടിസ്ഥാനമാക്കേണ്ടത്.
'who has sight so keen and str
ong / That it can follow the flight of song
എന്ന വരികളില്‍ ഒരു Rhetorical question ആണ് കവി ഉപയോഗിച്ചിരിക്കുന്നത്.
A rhetorical question is
asked to make a point, rather than to elicit an answer. The answers to questions 2 & 3 can be lifted directly from the lines given.
നാലാമത്തെ ചോദ്യം rhyme scheme കണ്ടെത്താനുള്ളതാണ്. ഒരു stanza യിലെ ഓരോ വരിയുടെയും അന്ത്യത്തില്‍ വരുന്ന ശബ്ദത്തിന്റെ ക്രമമാണ് റൈം സ്കീം. ആദ്യ വരിയിലെ അവസാന ശബ്ദം 'ന്റ' എന്ന് മാര്‍ക്ക് ചെയ്താണ് റൈം സ്കീം എഴുതുന്നത്. ഇനി നമുക്ക് ഉത്തരങ്ങളിലൂടെ കടന്നുപോകാം.. The poet says that no one has so keen and sharp a sight to follow the flight of a song.
2. He found the song in the heart of a friend.
3. The arrow was found unbroken in the oaktree.
4. രണ്ടു പദ്യഭാഗങ്ങളില്‍ നിന്നായി എട്ടുമാര്‍ക്കിനുള്ള ചോദ്യങ്ങളാണ്പ്രതീക്ഷിക്കാവുന്നത്. താഴെ നല്‍കിയ തരം ചോദ്യങ്ങളാണ് പദ്യങ്ങളില്‍ നിന്ന് സാധാരണയായി ചോദിക്കാറുള്ളത്. പഠിക്കാനുള്ള ഓരോകവിതയും ആസ്പദമാക്കി ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ കണ്ടത്തിനോക്കുമല്ലോ.

D
Identifying the theme of the poemD Interpreting the lines givenD Identifying images from the poemD Identifying figures of speech usedD Identifying prosodic features like rhyme and rhyme schemeD Commenting on the significance and implications of differentexpressions used in thepoem

C)
പാഠപുസ്തകത്തില്‍ പരിചയപ്പെട്ടിട്ടില്ലാത്ത ഒരു പാസ്സേജ് വായിച്ച് മനസ്സിലാക്കാനു ള്ള ചോദ്യങ്ങളാണ് reading comprehension test ചെയ്യാനുള്ളനുള്ള അടുത്ത ഇനം. ഒരു മാര്‍ക്കിനുള്ള അഞ്ചു ചോദ്യങ്ങളാണു സാധാരണ ഈ വിഭാഗത്തില്‍ ഉണ്ടാവുക.ചുവടെ നല്‍കിയ പാസ്സേജ് വായിച്ച്ഉത്തരം കണ്ടത്താന്‍ ശ്രമിക്കൂ:
One evening as the Guru was meditating,
a thief with a sharp sword entered the room,
demanding either his money or his life, the
Guru told him: 'Do not disturb me. You can
find the money in that drawer.' Then he resumed
his meditation. A little while afterwards
he stopped and called: 'Don't take it
all. I need some to pay taxes tomorrow.' The
intruder gathered up most of the money and
started to leave. 'Thank a person when you
receive a gift,' the Guru added. The man
thanked him and went off. A few days afterwards
the fellow was caught and confessed,
among others, the offence against the Guru.
When the Guru was called as a witness he
said: 'This man is no thief, at least as far as I
am concerned. I gave him the money and he
thanked me for it.' After he had finished his
prison term, the men went to the Guru and
became his disciple.
1. What words did the thief use to threaten
the Guru?
2. How did the Guru react to the thief's threa
tening words?
2. What lesson did the Guru teach the thief?
3. Pick out the word which means 'begin
again' from the passage.
4. Give a suitable title to the story.
5. What, in your opinion, made the thief a di
sciple of the Guru?

Information transferഗ്രാഫ്, ഡയഗ്രം, ടേബിള്‍ എന്നീ രൂപത്തില്‍ നല്‍കുന്നവിവരങ്ങളോ പത്രവാര്‍ത്തകളുടെ തലക്കെട്ടുകള്‍, പുസ്തകങ്ങളുടെ പുറംചട്ടകള്‍ എന്നിവയൊക്കെ അടിസ്ഥാനമാക്കി അഞ്ചു മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ പരീക്ഷയ്ക്കുപ്രതീക്ഷിക്കാവുന്നതാണ്. ഒരുദാഹരണം കാണുക:
Read the headlines and answer the questions that follow:
Adithya crowned National Snooker Champion Stocks rebound sharply
Medical Council of India to hold National level PG Entrance Examination.
Fire station opened at Technopark Mr. Cameron steps in as riots spread
1. The headline associated with money investment is ____________ .
2. 'Mob violence' is suggested in the headline______________ .
3. The News headline that comes under'Educational news' is _______.
4. The only sports news among the aboveis___________ .
5. The headline that talks about measures to check casualty is _______.
വിശദമായ പഠനത്തിനു നല്‍കിയ പാഠങ്ങളിലെ കഥാപാത്രങ്ങളുമായി താരതമ്യം ചെയ്തുകൊണ്ട് on-ടെടിലെദ് പാഠങ്ങളില്‍നിന്നു ചോദ്യങ്ങള്‍ ചോദിക്കാറുണ്ട്. ചിലപ്പോള്‍on-ടെടിലെദ് കഥകളിലെ events ക്രമം തെറ്റിച്ചുനല്‍കി അവയെ ക്രമപ്പെടുത്തി ഒരു പാരഗ്രാഫ് എഴുതാനും ചോദ്യങ്ങള്‍ ഉണ്ടാവാറുണ്ട്. രണ്ടു മാതൃകകള്‍ ശ്രദ്ധിക്കൂ:  
 1. The beggar in the play 'The Beggar and the King' and the lawyer in the story 'The Bet' are victims of suffering. In your view, whose suffering is more severe? Express your views comparing the characters in about 120 words.

(Hints: beggar - tortured by the king and his power - suffering imposed by authority- unending suffering - lawyer - suffering self-imposed - gains wisdom)

2. At the end of the story 'Games at Twilight' Ravi felt heartbroken. The events that led to it are given below in jumbled order. Arrange them sequentially and develop them into a paragraph using suitable linkers.
The others had forgotten Ravi and gone on with other work.
D  Ravi, one of the hiders, hid in a dark and desolate shed.D  Ravi was silenced by a terrible sense of insignificance, caused by the ignominy of
being forgotten.
D The children decided to play the game hide and seek.D He soon realised, to win the game, he had to touch the Den.D  Everyone looked at him with amazement when he shouted 'Den, Den, Den'.
 




ചരിത്രം, രാഷ്ര്ടതന്ത്രശാസ്ത്രം, സമൂഹശാസ്ത്രം എന്നീ വിഷയങ്ങള്‍ ഉള്‍പ്പെട്ടതാണ്സാമൂഹികശാസ്ത്രം ഒന്നാം പേപ്പര്‍.

ഭൂമിശാസ്ത്രം,സാമ്പത്തികശാസ്ത്രം എന്നീ വിഷയങ്ങള്‍ ഉള്‍പ്പെട്ടതാണ് സാമൂഹികശാസ്ത്രം രണ്ടാം പേപ്പര്‍. ഈ രണ്ട് പേപ്പറുകളും ചേര്‍ത്ത് ഒറ്റ പേപ്പറായാണ് പൊതുപരീക്ഷ നടത്തുന്നത്. 80 മാര്‍ക്കിനുള്ള എഴുത്തുപരീക്ഷയില്‍ ഒരുമാര്‍ക്ക് മുതല്‍ ആറു മാര്‍ക്ക് വരെയുള്ള ചോദ്യങ്ങള്‍ ഉണ്ടാകും.

ഓരോ ചോദ്യവും ശ്രദ്ധയോടെവായിച്ച് മനസ്സിലാക്കി അതിനുള്ള ഉത്തരം സ്കോറിനനുസരിച്ച് എഴുതിത്തീര്‍ക്കേണ്ടതാണ്.അനാവശ്യ വിശദീകരണങ്ങള്‍ ഒഴിവാക്കുന്നത്നല്ലതാണ്. അവ പലപ്പോഴും സമയനഷ്ടത്തിന്കാരണമാകുന്നു.സാമൂഹികശാസ്ത്രം ഒന്നാം പുസ്തകത്തെഅടിസ്ഥാനമാക്കിയുള്ള കുറെ ചോദ്യങ്ങളുംഉത്തരസൂചനകളും നമുക്കു പരിചയപ്പെടാം.

1.മാനവികതയില്‍ ഊന്നിയ ഒട്ടേറെ ചിത്രങ്ങള്‍
നവോത്ഥാനകാലത്ത് രചിക്കപ്പെട്ടു. അത്തരംചിത്രങ്ങള്‍ ഏതെല്ലാം? അവയിലെ മാനവികഭാവം എന്തായിരുന്നു?
ഉത്തരസൂചിക:
മൊണാലിസ - ലിയനാര്‍ഡോ ഡാവിഞ്ചി -
മനുഷ്യസ്ത്രീയുടെ ഭാവദീപ്തമായ മുഖം.
അവസാനത്തെ അത്താഴം - ലിയനാര്‍ഡോ ഡാവിഞ്ചി
- ശാന്തഗംഭീരനായിരിക്കുന്ന യേശുവിനേയും പന്ത്രണ്ടു ശിഷ്യന്മാരേയും.
കന്യാമറിയം (Virgin Mary) ഡാവിഞ്ചി - മകന്റെ വേര്‍പാടുണ്ടാക്കിയ ദുഃഖം മുഖത്തു പ്രതിഫലിക്കുന്നു.

2.പ്രതിനവീകരണവുമായി ബന്ധപ്പെട്ടുനിങ്ങള്‍ പരിചയപ്പെട്ട ചില പദങ്ങളാണുതാഴെ കൊടുത്തിട്ടുള്ളത്. ഇവയുടെപരസ്പരബന്ധം വിശകലനം ചെയ്തു കുറിപ്പെഴുതുക.
. സൂചിക  (Index)
. ഇന്‍ക്വിസിഷന്‍ (Inquisition)
. ഈശോസഭ  (Society of Jesus)
. ജസ്യൂട്ട് പാതിരി സംഘം (Jesuit Order)
ഉത്തരസൂചിക:
മതനവീകരണത്തിന്റെ ഭാഗമായി ഉയര്‍ന്നു വന്നപുത്തന്‍ ചിന്തകള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകങ്ങളെ സഭാവിരുദ്ധവും സദാചാര വിരുദ്ധവുമെന്നുനിരോധിച്ചു. ഇവയുടെ പട്ടികയാണ് സൂചിക.ദൈവനിന്ദയെന്ന കുറ്റം വിചാരണ ചെയîാന്‍സ്ഥാപിച്ച കോടതി - ഇന്‍ക്വിസിഷന്‍.പ്രതിനവീകരണത്തിനുള്ള മറ്റൊരു ഘടകം -ഈശോസഭ. ഇത് സ്ഥാപിച്ചത് ഇഗ്നേഷ്യസ്ലയോള.ലയോളയുടെ നേതൃത്വത്തില്‍ മതപ്രചരണത്തിനായി രൂപീകരിച്ചതായിരുന്നു ജസ്യൂട്ട് പാതിരി സംഘം.

3.തത്ത്വചിന്തകര്‍ ലോകത്തെ പുതിയ രീതിയില്‍ നോക്കിക്കാണാനും പ്രപഞ്ചപ്രതിഭാസങ്ങളെവിശദീകരിക്കുവാനും നവീനമാര്‍ഗങ്ങള്‍പരീക്ഷിച്ചു.നവോത്ഥാനകാലത്തെ ശാസ്ത്രപുരോഗതിയെ വിശേഷിപ്പിക്കുന്ന പ്രസ്താവനയാണു മുകളില്‍ കൊടുത്തിട്ടുള്ളത്. പ്രസ്താവനയെ സാധൂകരിക്കാനായി എന്തൊക്കെ വസ്തുതകളാണ് നിരത്താനുള്ളത്.
ഉത്തരസൂചിക:
ലിയനാര്‍ഡോ ഡാവിഞ്ചി ശരീരശാസ്ത്രത്തെയും പ്രകൃതിയെയും സൂക്ഷ്മമായി നിരീക്ഷിച്ച് ചിത്രങ്ങള്‍ വരച്ചു.
കോപ്പര്‍നിക്കസ് - സൌരയൂഥസിദ്ധാന്തം ആവിഷ്കരിച്ചു.
ഗലീലിയോ ഗലീലി - ദൂരദര്‍ശിനി കണ്ടുപിടിച്ചു. സൌരയൂഥസിദ്ധാന്തത്തെ സാധൂകരിച്ചു.
ഐസക് ന്യൂട്ടന്‍ - പ്രിന്‍സിപ്പിയ മാത്തമാറ്റിക്ക -ആകര്‍ഷണ സിദ്ധാന്തം, ചലനസിദ്ധാന്തം.
കാള്‍ ലിനയസ് - സസ്യശാസ്ത്രം, ജന്തുശാസ്ത്രം,വൈദ്യശാസ്ത്രം എന്നിവയില്‍ സംഭാവനകള്‍ നല്‍കി. നാമകരണപദ്ധതി (ങ്ങദ്ധnഗ്നണ്ഡദ്ധന്റl nഗ്നണ്ഡനPadma_chandrakkalan്യlന്റന്ധഗ്മത്സനPadma_chandrakkala)
ആവിഷ്കരിച്ചു.

4.1628 -ല്‍ ഇംഗ്ലണ്ടിലെ രാജാവായിരുന്ന ചാള്‍സ് ഒന്നാമന്‍ പെറ്റീഷന്‍ ഓഫ് റൈറ്റ് സില്‍ഒപ്പിടാന്‍ നിര്‍ബന്ധിതനായി.രാജാവിനുമേല്‍ പാര്‍ലമെന്റ് നേടിയ പൂര്‍ണവിജയമായി ഈ സംഭവത്തെ നിങ്ങള്‍ കാണുന്നുണ്ടോ?എന്തുകൊണ്ട് ?
ഉത്തരസൂചിക:
ഇംഗ്ലണ്ടിലെ രാജാവിന്റെ സ്വേച്ഛാധികാരങ്ങളെനിയന്ത്രിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.ഇതില്‍ ഒപ്പിട്ടതോടെ പാര്‍ലമെന്റ് വിജയിച്ചുവെന്നാണുകരുതിയത്.എന്നാല്‍ ചാള്‍സ് ഒന്നാമന്‍ ഇത് ലംഘിച്ചു.പാര്‍ലമെന്റ് പിരിച്ചുവിട്ടു.പതിനൊന്നുവര്‍ഷം (1629-1640) സ്വേച്ഛാധിപത്യഭരണം ഇംഗ്ലണ്ടില്‍ കാഴ്ചവെച്ചു.


5.ഇംഗ്ലണ്ടില്‍ നിലനിന്നിരുന്ന കോമണ്‍വെല്‍ത്ത്ഭരണകാലത്തെ അടിസ്ഥാനമാക്കി താഴെനല്‍കിയ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.
ന്റ) ഭരണനേതൃത്വം ആര്‍ക്കായിരുന്നു?
്വ) ഈ കാലത്ത് നിലനിന്നിരുന്ന പാര്‍ലമെന്റിന്റെപ്രത്യേകത എന്തായിരുന്നു?
്യ) ഭരണനേട്ടങ്ങള്‍ എന്തായിരുന്നു?
) ജനങ്ങള്‍ ഈ ഭരണത്തെ നോക്കികണ്ടത് ഏതുവിധം? ജനങ്ങള്‍ മുന്നോട്ടുവെച്ച ആവശ്യം എന്ത് ?
ഉത്തരസൂചിക:
ന്റ) ഒലിവര്‍ ക്രോംവെല്വ്‍)റംപ് പാര്‍ലമെന്റ് ("ഗ്മണ്ഡണ്മ ഗ്ഗന്റത്സlദ്ധന്റണ്ഡനPadma_chandrakkalanന്ധ) - ക്രോംവെല്ലിനെ എതിര്‍ത്തിരുന്ന മുഴുവന്‍ പാര്‍ലമെന്റ് അംഗങ്ങളെയും പുറത്താക്കി. അന്റെ അനുയായികള്‍ മാത്രമുള്ള പാര്‍ലമെന്റ്.
്യ) ആഭ്യന്തരയുദ്ധം അവസാനിച്ചു. ശാസ്ത്രനിരീക്ഷണങ്ങളും പരീക്ഷണങ്ങളും പ്രോത്സാഹിപ്പിക്കപ്പെട്ടു.
) സൈനിക സ്വേച്ഛാധിപത്യം അംഗീകരിക്കാന്‍ജനങ്ങള്‍ തയîാറായിരുന്നില്ല. കിരീടം ധരിച്ച് രാജഭരണംപുനഃസ്ഥാപിക്കാന്‍ ക്രോംവെല്ലിനോട് ആവശ്യപ്പെട്ടു.

6.നെക്കര്‍, ട്യൂര്‍ഗോ എന്നിവര്‍ ഫ്രാന്‍സില്‍ നടപ്പിലാക്കിയ പരിഷ്കാരങ്ങള്‍ മധ്യവര്‍ഗതാല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ളതായിരുന്നു. താഴെ നല്‍കിയിട്ടുള്ള സൂചനകളുടെ അടിസ്ഥാനത്തില്‍ പ്രസ്താവനയെ വിമര്‍ശനാത്മകമായി വിശകലനം ചെയ്തു കുറിപ്പെഴുതുക.ഫ്രാന്‍സിലെ ഭരണാധികാരിഫ്രാന്‍സിലെ അപ്പോഴത്തെ സാമ്പത്തികസാഹചര്യം.നടപ്പിലാക്കിയ പരിഷ്കാരങ്ങള്‍, ഉണ്ടായ മാറ്റം.ഫ്യൂഡല്‍ പ്രഭൂക്കന്മാരുടെ നിലപാട്.

ഉത്തരസൂചിക:ലൂയീ പതിനാലാമന്റെ സ്വേച്ഛാധിപത്യഭരണത്തോടെ ഫ്രാന്‍സില്‍ വന്‍ സാമ്പത്തികത്തകര്‍ച്ചയുണ്ടായി.ലൂയി പതിനാറാമന്റെ ഭരണകാലത്തു നിയമിതരായമന്ത്രിമാരായിരുന്നു ട്യുര്‍ഗോയും നെക്കറും.
ട്യുര്‍ഗോ - ചെലവു ചുരുക്കല്‍ പദ്ധതികള്‍ നടപ്പിലാക്കി. കൃഷിയെയും വ്യാപാരത്തെയും പ്രോത്സാഹിപ്പിച്ചു. ഫ്രാന്‍സില്‍ ധനസ്ഥിതി ചെച്ചപ്പെട്ടു.
ട്യുര്‍ഗോ തന്റെ പദ്ധതികള്‍ പൂര്‍ണമാക്കാന്‍ സാധിക്കുന്നതിനു മുമ്പുതന്നെ അധികാരത്തില്‍ നിന്നു പുറത്താക്കപ്പെട്ടു.
നെക്കര്‍ - ഫ്രാന്‍സിലെ പ്രസിദ്ധ ബാങ്കര്‍. പുരോഗമനപരമായ നടപടികളിലൂടെ ഫ്രാന്‍സിന്റെ ധനസ്ഥിതിമെച്ചപ്പെടുത്താന്‍ പ്രവര്‍ത്തിച്ചു.
പ്രഭുവര്‍ഗത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് നെക്കറും പുറത്താക്കപ്പെട്ടു.
ഇരുവരുടെയും നടപടികള്‍ ഫ്രാന്‍സിലെ മധ്യവര്‍ഗതാല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ളതായിരുന്നു.

7.'ഇംഗണ്ടിലാണ് ആരംഭിച്ചതെങ്കിലും വ്യവസായ വിപ്ളവത്തിന്റെ സ്വാധീനംആഗോളവ്യാപകമായിരുന്നു.മുകളില്‍ കാണുന്നവിധം ഒരു അഭിപ്രായം രൂപംകൊള്ളാന്‍ ഇടയായ സാഹചര്യം എന്തായിരുന്നു?
ഉത്തരസൂചിക:
ഫാക്ടറി സമ്പ്രദായത്തിന്റെ ആവിര്‍ഭാവം.വ്യവസായരംഗത്തെ കുതിച്ചുചാട്ടം - യന്ത്രങ്ങള്‍,ഗതാഗതം എന്നീ മേഖലകളില്‍ വന്‍തോതില്‍മൂലധന നിക്ഷേപം അനിവാര്യമാക്കി,ബാങ്കുകള്‍, ജോയിന്റ് സ്റ്റോക്ക് കമ്പനികള്‍എന്നിവയുടെ ആവിര്‍ഭാവം, മുതലാളിമാര്‍ ലാഭംവര്‍ദ്ധിപ്പിക്കുന്നതിനായി തൊഴിലാളികളെ ചൂഷണം ചെയ്തു.

8.അമേരിക്കന്‍ ഐക്യനാടിന്റെ രൂപീകരണത്തിന് വഴിതെളിച്ച ചില സംഭവങ്ങളാണു താഴെകൊടുത്തിട്ടുള്ളത്. ഇവ ഓരോന്നിന്റെയും പ്രാധാന്യം എന്തെന്ന് എഴുതുക.
ന്റ) 1774 - ലെ ഒന്നാം കോണ്ടിനന്റല്‍ കോണ്‍ഗ്രസ്.
്വ) 1776 -ലെ രണ്ടാം കോണ്ടിനന്റല്‍ കോണ്‍ഗ്രസ്
്യ) 1781 - ലെ സൈനിക മുന്നേറ്റം.
) 1783 - ലെ പാരീസ് ഉടമ്പടി
ഉത്തരസൂചിക:
ന്റ) പതിമൂന്ന് കോളനികളില്‍ നിന്നുള്ള പ്രതിനിധികള്‍ഫിലാഡല്‍ഫിയയില്‍ ചേര്‍ന്നു ഒരു താല്‍ക്കാലികഗവണ്‍മെന്റിന് രൂപം നല്‍കി.
്വ) ജോര്‍ജ് വാഷിങ്ടനെ പ്രസിഡന്റായി തെരഞ്ഞെടുത്തു. സ്വാതന്ത്യ്രപ്രഖ്യാപനം നടത്തി. ഇത് കോളനികളും ഇംഗ്ലണ്ടും തമ്മിലുള്ള യുദ്ധത്തിന് വഴിവെച്ചു.
്യ) കോണ്‍വാലിസിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ്പട്ടാളം അമേരിക്കന്‍ കോളനികളുടെയും ഫ്രാന്‍സിന്റെയുംസംയുക്തസൈന്യത്തിന് കീഴടങ്ങി.
) അമേരിക്കന്‍ കോളനികളുടെ സ്വാതന്ത്യ്രം അംഗീകരിച്ചു. അമേരിക്കന്‍ ഐക്യനാട് നിലവില്‍ വന്നു.

9.കോളനിവ്യവസ്ഥയുടെ അവിഭാജ്യഘടകമായിരുന്നു അടിമത്തം.പ്രസ്താവനയോട് അനുകൂലമായി പ്രതികരിച്ച് കുറിപ്പ് തയîാറാക്കുക.
ഉത്തരസൂചിക:
അടിമകച്ചവടത്തിന് തുടക്കം കുറിച്ചത് പോര്‍ച്ചുഗീസുകാരും സ്പെയിന്‍കാരുമാണ്.
പതിനേഴാം നൂറ്റാണ്ടില്‍ ഇംഗ്ലീഷുകാര്‍ അടിമക്കച്ചവടം ഏറ്റെടുത്തു.
ദശലക്ഷക്കണക്കിനു മനുഷ്യരെ ആഫ്രിക്ക, ഏഷ്യഎന്നിവിടങ്ങളില്‍ നിന്നും അടിമകളാക്കി വിറ്റു.കോളനികളിലെ ഖനികളിലും തോട്ടം മേഖലയിലുംപണിയെടുപ്പിക്കാനായി അടിമകളെ ഉപയോഗിച്ചു.
അടിമകളുടെ ജീവിതം ദുരിതപൂര്‍ണ്ണമായിരുന്നു. യജമാനന്മാരുടെ കീഴില്‍ ഏതു പ്രവൃത്തിയെടുക്കാനുംഇവര്‍ നിര്‍ബന്ധിക്കപ്പെട്ടു.

10.ജപ്പാനില്‍ നിലനിന്നിരുന്ന ഷോഗണ്‍ഭരണകാലവും തുടര്‍ന്ന് വന്ന മെയ്ജിഭരണകാലവും താരതമ്യം ചെയ്താല്‍കാണാനാകുന്ന വസ്തുതകള്‍ ഏവ?

ഉത്തരസൂചിക:ഷോഗണ്‍ ഭരണം ഫ്യൂഡല്‍ സ്വഭാവമുള്ളതായിരുന്നു.
വിദേശരാജ്യങ്ങളുമായി ഉണ്ടാക്കിയ വ്യാപാരഉടമ്പടികള്‍.അവയ്െക്കതിരെ ശക്തമായ പ്രതിഷേധം.ഷോഗണ്‍ ഭരണത്തെ സ്ഥാനഭ്രഷ്ടമാക്കുന്നതിന് ശക്തമായ സമരങ്ങള്‍ നടന്നു.
1868 - ല്‍ ഷോഗണ്‍ ഭരണം അവസാനിച്ചു. മെയ്ജി രാജവംശം സ്ഥാനമേറ്റു.മെയ്ജി രാജവംശത്തിനു കീഴില്‍ ജപ്പാന്‍ പൂര്‍വദേശത്തെ വന്‍ശക്തിയായി മാറി.ജപ്പാന്റെ വിജയം ഏഷ്യയിലെ കോളനി വിരുദ്ധസമരങ്ങള്‍ക്ക് വന്‍ ആവേശം നല്‍കി.

11. ഒന്നാം ലോകയുദ്ധങ്ങള്‍ക്കു പിന്നില്‍ ചിലപ്രതിസന്ധികള്‍ കാരണമായതായിനിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. അത്തരംപ്രതിസന്ധികള്‍ക്ക് പിന്നില്‍ ജര്‍മനിയുടെ പങ്കു പരിശോധിച്ച് കുറിപ്പെഴുതുക.
ഉത്തരസൂചിക:
ഒന്നാം ലോകയുദ്ധത്തിന് ഇടയാക്കിയ പ്രതിസന്ധികളാണ് ബാല്‍ക്കന്‍ പ്രതിസന്ധി, മൊറോക്കന്‍ പ്രതിസന്ധി,ബാഗ്ദാദ് റെയില്‍ എന്നിവ.ബാല്‍ക്കന്‍ പ്രതിസന്ധി - ബാല്‍ക്കന്‍ പ്രദേശങ്ങളെച്ചൊല്ലി റഷ്യയുടെയും ജര്‍മനിയുടെയും താല്‍പര്യങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം.
ജര്‍മന്‍ ഭാഷ സംസാരിക്കുന്ന പ്രദേശങ്ങളും ജനങ്ങളും ഒറ്റരാഷ്ട്രമാകണമെന്ന ജര്‍മന്‍ താല്‍പര്യം.
വംശീയതയുടെ അടിസ്ഥാനത്തില്‍ ഈ പ്രദേശങ്ങള്‍സെര്‍ബിയയ്ക്കവകാശമുണ്ട് - റഷ്യ.
ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്നു രഹസ്യകരാര്‍ ഉണ്ടാക്കുന്നു. ഈജിപ്തില്‍ സ്വതന്ത്രമായി ഇടപെടാന്‍ ബ്രിട്ടന്അവകാശം. മൊറോക്കോയുടെ മേല്‍ ഫ്രാന്‍സിന് അവകാശം.
മൊറോക്കോയുടെ മേലുള്ള ഫ്രാന്‍സിന്റെ അവകാശവാദത്തെ ജര്‍മനി ചോദ്യം ചെയ്തു.ജര്‍മനിക്ക് ഫ്രഞ്ച് കോംഗോ നല്‍കി പ്രശ്നം പരിഹരിച്ചു.
ജര്‍മനിയുടെ ബര്‍ലിനും ബാഗ്ദാദും തമ്മില്‍ ബന്ധിപ്പിച്ച് ജര്‍മനി റെയില്‍ പാത നിര്‍മ്മിച്ചു. ഇതിനെ ബ്രിട്ടനുംഫ്രാന്‍സും റഷ്യയും ഭയത്തോടെ വീക്ഷിച്ചു.

12. വേഴ്സായി സന്ധിയിലെ ഒരു പ്രധാനവ്യവസ്ഥയായിരുന്നു ജര്‍മനിയുടെനിരായുധീകരണം (.ദ്ധന്ഥന്റത്സണ്ഡന്റണ്ഡനPadma_chandrakkalanന്ധ). ഈ വ്യവസ്ഥ മുന്നോട്ടുവെച്ചനിര്‍ദേശങ്ങള്‍ എന്തെല്ലാമായിരുന്നു?
ഉത്തരസൂചിക:സൈനികരുടെ എണ്ണം പരമാവധി ഒരു ലക്ഷം, നിര്‍ബന്ധിതമായ സൈനികസേവനം പാടില്ല, ടാങ്കുകള്‍,മുങ്ങിക്കപ്പലുകള്‍, സൈനിക വിമാനങ്ങള്‍ എന്നിവസംഭരിക്കരുത്.


13. 1917- മാര്‍ച്ചില്‍ നടന്ന ഫെബ്രുവരിവിപ്ലവത്തിന്റെ പശ് ചാത്തലം വിശദീകരിച്ച്കുറിപ്പെഴുതുക.
ഉത്തരസൂചിക:
ഒന്നാം ലോകയുദ്ധത്തിനിടയില്‍ പട്ടിണിവ്യാപകമായി.
പൊതുപണിമുടക്കുകള്‍ ആരംഭിച്ചു.ലോകയുദ്ധത്തില്‍ നിന്നും റഷ്യ പിന്മാറണമെന്നുംസാര്‍ഭരണം അവസാനിപ്പിക്കണമെന്നുംസമരക്കാര്‍ ആവശ്യപ്പെട്ടു.സമരക്കാര്‍ രാഷ്ര്ടീയത്തടവുകാരെ മോചിപ്പിക്കുകയും പെട്രോഗ്രാഡ് നഗരം പിടിച്ചെടുക്കുകയും ചെയ്തു. ഈ സംഭവമാണ് ഫെബ്രുവരി വിപ്ലവം.

14. 1921 -ല്‍ പുത്തന്‍ സാമ്പത്തിക നയംനടപ്പാക്കാന്‍ ലെനിനെ പ്രേരിപ്പിച്ചത്യുദ്ധകാല കമ്മ്യൂണിസത്തിന്റെപരിമിതികളായിരുന്നു. ഈ അഭിപ്രായത്തോട്നിങ്ങള്‍ യോജിക്കുന്നുണ്ടോ? എന്തുകൊണ്ട് ?
ഉത്തരസൂചിക:
. യുദ്ധകാല കമ്മ്യൂണിസം -കൃഷിഭൂമി, എസ്റ്റേറ്റുകള്‍ എന്നിവ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു.അധികമുളള ഉല്പന്നങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത്ജനങ്ങള്‍ക്ക് വിതരണം ചെയ്തു.വേതനത്തിനു പകരമായി വ്യാവസായിക ഉല്‍പന്നങ്ങള്‍ തൊഴിലാളികള്‍ക്ക് നല്‍കി.
. പരിമിതികള്‍-
ഇഷ്ടമുള്ള ധാന്യം കൃഷിചെയîാന്‍ കര്‍ഷകര്‍ക്ക്അനുവാദം ഇല്ലായിരുന്നു.ഉല്‍പ്പന്നങ്ങള്‍ പൊതുകമ്പോളത്തില്‍ വില്‍ക്കാനുള്ള സ്വാതന്ത്യ്രം ഇല്ലായിരുന്നു.വേതനം പണമായി ലഭിച്ചിരുന്നില്ല.റഷ്യയിലെ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായിബാധിച്ചു.
. പുത്തന്‍ സാമ്പത്തിക നയം-കര്‍ഷകര്‍ക്ക് ഇഷ്ടമുള്ള ധാന്യം കൃഷിചെയîാന്‍അനുവാദം ലഭിച്ചു.ഉല്‍പന്നങ്ങള്‍ പൊതുകമ്പോളത്തില്‍ വില്ക്കാനുംസ്വാതന്ത്യ്രം ലഭിച്ചു.വേതനം പണമായി ലഭിച്ചു.സ്വകാര്യമേഖലയില്‍ ചില വ്യവസായങ്ങള്‍ അനുവദിച്ചു.

15. ചുവടെ കൊടുത്തിട്ടുള്ളവയില്‍ കൂട്ടത്തില്‍ പെടാത്തത് ഏതാണ് ? മറ്റുള്ളവയുടെരാഷ്ര്ടീയ സമാനത എന്താണ് ?
ന്റ) ഫാസിസം ്വ) നാസിസം
്യ) സോഷ്യലിസം ) ഫലാഞ്ജിസം
ഉത്തരസൂചിക:
കൂട്ടത്തില്‍പ്പെടാത്തത് - ്യ) സോഷ്യലിസം.ഫാസിസം (ബെനിറ്റോ മുസലീനി) ഇറ്റലി , നാസിസം(അഡോള്‍ഫ് ഹിറ്റ്ലര്‍)- ജര്‍മനി , ഫലാജ്ഞിസം(ജനറല്‍ ഫ്രാങ്കോ ) സ്പെയിന്‍ എന്നിവിടങ്ങളില്‍വികാസം പ്രാപിച്ച രാഷ്ര്ടീയ വ്യവസ്ഥിതികളായിരുന്നു.
ഇവയുടെ പൊതു സ്വഭാവങ്ങള്‍: സ്വേച്ഛാധിപത്യഭരണം, വീരാരാധന, വംശീയത, ഭൂതകാലമഹത്ത്വവല്‍ക്കരണം, യുദ്ധവെറി


 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder